---
title: "ചാലിക്കര സ്വതന്ത്ര വായനശാല ഓണാഘോഷ പരിപാടി "
english_title: "Chalikkara Independent Library Onam Celebration Program"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142171/chalikkara-independent-library-onam-celebration-program"
published_at: "2023-08-27T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb6b0018906_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചാലിക്കര സ്വതന്ത്ര വായനശാല ഓണാഘോഷ പരിപാടി 

> **Lead Summary:** പേരാമ്പ്ര: ചാലിക്കരയിലെ സ്വതന്ത്ര വായനശാലയുടെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഓണാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: ചാലിക്കരയിലെ സ്വതന്ത്ര വായനശാലയുടെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഓണാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ എസ്.കെ അസ്സയിനാര്‍ അധ്യക്ഷത വഹിച്ചു. ഗാനരചിയിതാവ് രമേശ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തി.

ഷിജി കൊട്ടാരക്കല്‍, കെ.മധുകൃഷ്ണന്‍, ലിമപാലയാട്ട്, പി.വിജയന്‍, കെ.ശശി, ടി.കെ ഇബ്രായി, സി ബാലന്‍, പി.എം പ്രകാശന്‍, എന്‍.ഹരിദാസ്, കെ.പി ആലിക്കുട്ടി, എം.കുഞ്ഞിരാമനുണ്ണി, ലത്തീഫ് വെള്ളിലോട്ട്, എസ്.കെ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികളും, ഓണസദ്യയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142171/chalikkara-independent-library-onam-celebration-program)