---
title: "#MahaVrikshahonored | പ്രകൃതിവന്ദന ദിനത്തോടനുബന്ധിച്ച് മഹാവൃക്ഷത്തെ ആദരിച്ചു "
english_title: "Maha Vriksha was honored on the occasion of Prakriti Vandan Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142208/maha-vriksha-was-honored-on-the-occasion-of-prakriti-vandan-day"
published_at: "2023-08-28T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec003ca2e6c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #MahaVrikshahonored | പ്രകൃതിവന്ദന ദിനത്തോടനുബന്ധിച്ച് മഹാവൃക്ഷത്തെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കൊഴുക്കല്ലൂര്‍ പര്യാവരണ്‍ ഗതിവിധി യോജനയുടെ ഭാഗമായി കൊഴുക്കല്ലൂര്‍ വെങ്ങിലേരി തറവാട്ടില്‍ സംരക്ഷിച്ചു വരുന്ന വൃക്ഷ ശ്രേഷ്ഠനെ ആദരിച്ചു.

## Article Content

**പേരാമ്പ്ര : **കൊഴുക്കല്ലൂര്‍ പര്യാവരണ്‍ ഗതിവിധി യോജനയുടെ ഭാഗമായി കൊഴുക്കല്ലൂര്‍ വെങ്ങിലേരി തറവാട്ടില്‍ സംരക്ഷിച്ചു വരുന്ന വൃക്ഷ ശ്രേഷ്ഠനെ ആദരിച്ചു.

ഏകദേശം 30 മീറ്ററോളം ഉയരത്തിലും 4.5 മീറ്ററോളം കട വ്യാസത്തിലും സ്ഥിതി ചെയ്യുന്ന ഈ വൃക്ഷം നമ്മുടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ വൃക്ഷങ്ങളില്‍ ഒന്നാണ്.

ജലാഭിഷേകം, ഹാരാര്‍പ്പണം, പുഷ്പാര്‍ച്ചന എന്നീ ചടങ്ങുകള്‍ ആദരവിന്റെ ഭാഗമായി നടന്നു. ചടങ്ങില്‍ ഗോവിന്ദന്‍ അരീക്കര ഇത്തരം ചടങ്ങുകളുടെ ആവശ്യകതയെയും കാലിക പ്രസക്തിയെയും പറ്റി സംസാരിച്ചു.

കുഞ്ഞിരാമന്‍ കിടാവ് വെങ്ങിലേരി വൃക്ഷത്തിന്റെ ചരിത്ര പ്രാധാന്യത്തെപറ്റിയും കാവുസംരക്ഷണ പ്രവര്‍ത്തനങ്ങളെ പറ്റിയും ലഘുവിവരണം നല്‍കി.

വി.രാജഗോപാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാജീവന്‍ ആയടത്തില്‍ നന്ദി രേഖപ്പെടുത്തി. പരിസ്ഥിതി പ്രവര്‍ത്തകരും വെങ്ങിലേരി കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142208/maha-vriksha-was-honored-on-the-occasion-of-prakriti-vandan-day)