---
title: "ഓണത്തിന്റെ സ്‌നേഹ സമ്മാനവുമായി മുസ്ലിം ലീഗ് "
english_title: "Muslim League with love gift of Onam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142311/muslim-league-with-love-gift-of-onam"
published_at: "2023-08-28T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec8724516ac_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഓണത്തിന്റെ സ്‌നേഹ സമ്മാനവുമായി മുസ്ലിം ലീഗ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രസന്നിധിയില്‍ ഇന്ന് ഓണത്തിന്റെ സ്‌നേഹപ്പെയ്ത്തായിരുന്നു. പേരാമ്പ്ര പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ഓണ സ്‌നേഹ സമ്മാനം ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസില്‍ നിന്ന് ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രസന്നിധിയില്‍ ഇന്ന് ഓണത്തിന്റെ സ്‌നേഹപ്പെയ്ത്തായിരുന്നു. പേരാമ്പ്ര പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ഓണ സ്‌നേഹ സമ്മാനം ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസില്‍ നിന്ന് ഏറ്റുവാങ്ങി.

കാലത്തെയും മാനവികതയെയും മുറിവേല്പിക്കുന്ന വര്‍ത്തമാനങ്ങളെ സ്‌നേഹത്തിന്റെ പൂക്കളങ്ങള്‍ കൊണ്ട് ഊഷ്മളമാക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഇ. ഷാഹി, കെ.പി റസാഖ്, ആര്‍.കെ മുഹമ്മദ്, പി.കെ റഷീദ്, കെ.സി മുഹമ്മദ്, സി.കെ ഹാഫിസ്, അനില്‍ കുമാര്‍ പേരാമ്പ്ര, അനില്‍ വാര്യര്‍, ശിവന്‍ വാര്യര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142311/muslim-league-with-love-gift-of-onam)