---
title: "പി.എം ചാത്തുകുട്ടിയുടെ അനുസ്മരണം നടത്തി കാവുംന്തറ മേഖല കോണ്‍ഗ്രസ്സ് കമ്മറ്റി "
english_title: "Kavanthara Region Congress Committee commemorated PM Chathukutty"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142322/kavanthara-region-congress-committee-commemorated-pm-chathukutty"
published_at: "2023-08-28T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eca9512f0ed_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പി.എം ചാത്തുകുട്ടിയുടെ അനുസ്മരണം നടത്തി കാവുംന്തറ മേഖല കോണ്‍ഗ്രസ്സ് കമ്മറ്റി 

> **Lead Summary:** **നടുവണ്ണൂര്‍:** കാവുംന്തറ മേഖല കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്തത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവായിരുന്ന പി.എം ചാത്തുകുട്ടിയുടെ അനുസ്മരണം നടത്തി.

## Article Content

**നടുവണ്ണൂര്‍:** കാവുംന്തറ മേഖല കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്തത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവായിരുന്ന പി.എം ചാത്തുകുട്ടിയുടെ അനുസ്മരണം നടത്തി.

ഡി.സി.സി ജനറല്‍ സെക്രട്ടറി മുനിര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. കെ സത്യനാഥന്‍ അധ്യക്ഷനായി.

സീനിയര്‍ കോണ്‍ഗ്രസ്സ് നേതാവ് കാവില്‍ പി മാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.രാജിവന്‍, നടുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് എ.പി ഷാജി, കെ. അഷ്‌റഫ്, സി രാമദാസ്, യൂസഫ് കുറ്റിക്കണ്ടി എന്നിവര്‍ സംസാരിച്ചു.

ശശിന്ദ്രന്‍ കാവുംന്തറ സ്വാഗതവും പി.എം വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142322/kavanthara-region-congress-committee-commemorated-pm-chathukutty)