---
title: "#archerycompetition | അമ്പെയ്ത്തുമത്സരം; ഈ വര്‍ഷവും ട്രോഫി കിഴക്കന്‍ ടീം "
english_title: "archery competition; This year also the trophy east team"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142545/archery-competition-this-year-also-the-trophy-east-team"
published_at: "2023-08-30T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eefb3d1ad31_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #archerycompetition | അമ്പെയ്ത്തുമത്സരം; ഈ വര്‍ഷവും ട്രോഫി കിഴക്കന്‍ ടീം 

> **Lead Summary:** **പേരാമ്പ്ര: **വീറും വാശിയും ആവേശവും ആഘോഷവും ആര്‍പ്പുവിളികളുമായി ക്ലീന്‍ കരുവണ്ണൂരിന്റെ നേതൃത്വത്തില്‍ കരുവണ്ണൂരില്‍ അമ്പെയ്ത്തുമത്സരം നടന്നു.

## Article Content

**പേരാമ്പ്ര: **വീറും വാശിയും ആവേശവും ആഘോഷവും ആര്‍പ്പുവിളികളുമായി ക്ലീന്‍ കരുവണ്ണൂരിന്റെ നേതൃത്വത്തില്‍ കരുവണ്ണൂരില്‍ അമ്പെയ്ത്തുമത്സരം നടന്നു.

വമ്പന്‍മാര്‍ കൊമ്പുകോര്‍ത്ത അമ്പെയ്ത്തു മത്സരത്തില്‍ പുതിയപ്പുറത്ത് ഗംഗാധരന്‍ ക്യാപ്റ്റന്‍ പദവിയും, യു.പി.ശശികുമാര്‍ വൈസ് ക്യാപ്റ്റന്‍ പദവിയും അലങ്കരിച്ച് നടത്തിയ ഉഗ്ര പോരാട്ടത്തില്‍ 2 പോയന്റ് വ്യത്യാസത്തില്‍ പടിഞ്ഞാറിനെ അടിച്ചു വീഴ്ത്തി കിഴക്കന്‍ ടീം പോരാളികളായി.

ട്രോഫിയോടൊപ്പം ഓണക്കോടിയുള്‍പ്പെടെ ഒട്ടേറെ പ്രോത്സാഹന സമ്മാനങ്ങളും കിഴക്കന്‍ ടീം സ്വന്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142545/archery-competition-this-year-also-the-trophy-east-team)