---
title: "#kuttikkoottam| നാടിന്റെ ശ്രദ്ധ നേടി കുട്ടിക്കൂട്ടം ഓണാഘോഷം"
english_title: "The #Onam #celebration by the #kuttikkoottam #kannatty got the attention of the #country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142555/the-onam-celebration-by-the-kuttikkoottam-kannatty-got-the-attention-of-the-country"
published_at: "2023-08-30T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eef43aef18a_KUTTIKKUTTAM.jpg"
keywords: []
---

# #kuttikkoottam| നാടിന്റെ ശ്രദ്ധ നേടി കുട്ടിക്കൂട്ടം ഓണാഘോഷം

> **Lead Summary:** ** പേരാമ്പ്ര : **ലോകമെങ്ങും മലയാളികള്‍ അതിവിപുലമായി ഓണം ആഘോഷിക്കുമ്പോള്‍ ഓണാഘോഷം സംഘടിപ്പിച്ച് ഒരു കൂട്ടം കുരുന്നുകള്‍. ചങ്ങരോത്ത് കന്നാട്ടിയിലാണ് കുട്ടിക്കൂട്ടം എന്ന പേരില്‍ ഒരു പ്രദേശത്തെ കുട്ടികള്‍ ചേര്‍ന്ന് ഓണാഘോഷം നടത്തിയത്.

## Article Content

** പേരാമ്പ്ര : **ലോകമെങ്ങും മലയാളികള്‍ അതിവിപുലമായി ഓണം ആഘോഷിക്കുമ്പോള്‍ ഓണാഘോഷം സംഘടിപ്പിച്ച് ഒരു കൂട്ടം കുരുന്നുകള്‍. ചങ്ങരോത്ത് കന്നാട്ടിയിലാണ് കുട്ടിക്കൂട്ടം എന്ന പേരില്‍ ഒരു പ്രദേശത്തെ കുട്ടികള്‍ ചേര്‍ന്ന് ഓണാഘോഷം നടത്തിയത്.

കുട്ടിക്കൂട്ടത്തില്‍ ഭുരിഭാഗവും പെണ്‍കുട്ടികളാണ്. തങ്ങളുടെ പ്രദേശത്തെ മുതുര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്തമായ മത്സരങ്ങളും ആദരവും കലാപരിപാടികളുമൊരുക്കി കാലത്ത് മുതല്‍ രാത്രി വൈകുന്നതു വരെ ആഘോഷം നടത്തി ഇവര്‍ നാടിന്റെ ശ്രദ്ധ നേടി.

സമൂഹത്തില്‍ അന്യം നിന്ന് പോവുന്ന കൂട്ടായ്മകളെ തിരികെ പിടിക്കാന്‍ കുരുന്നു മനസ്സുകളുടെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. നാളയുടെ വാഗ്ദാനങ്ങളെ കേള്‍ക്കാനും കാണാനും പ്രോത്സാഹിപ്പിക്കാനും കന്നാട്ടി എന്ന നാടും ഇവര്‍ക്കൊപ്പം നിന്നു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം എം. അരവിന്ദാക്ഷന്‍ കുട്ടിക്കൂട്ടം ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടിക്കൂട്ടം പ്രസിഡന്റ് വി.ആര്‍ അനുശ്രീ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മുന്‍ കേരള വനിത വോളീബോള്‍ ക്യാപ്റ്റനും മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റുകളില്‍ സ്വര്‍ണ്ണമെലുകള്‍ നേടി നാടിന്റെ അഭിമാനമായി മാറിയ എം സുജാതയെ ആദരിച്ചു.

സെക്രട്ടറി ആര്യനന്ദ മാണിക്കാം കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.പി. സുധാകരന്‍, പി.ടി. രവി, സി.കെ. നാരായണന്‍, രാജീവന്‍ പൂളക്കണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142555/the-onam-celebration-by-the-kuttikkoottam-kannatty-got-the-attention-of-the-country)