---
title: "#watercolour| പേരാമ്പ്രയില്‍ ഏകദിന വാട്ടര്‍കളര്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്യാമ്പ്"
english_title: "One Day Watercolor Demonstration Camp at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142584/one-day-watercolor-demonstration-camp-at-perambra"
published_at: "2023-08-30T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef12277d883_WATERCOLOUR.jpg"
keywords: []
---

# #watercolour| പേരാമ്പ്രയില്‍ ഏകദിന വാട്ടര്‍കളര്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്യാമ്പ്

> **Lead Summary:** ** പേരാമ്പ്ര : **ജലഛായത്തിന്റെ മാസ്മരികത കൈപ്പിടിയിലൊതുക്കാന്‍ നിങ്ങള്‍ക്കും അവസരം. പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിന്റെ ആഭിമുഖ്യത്തിലാണ് അക്വബ്രഷ് എന്ന പേരില്‍ ഏകദിന വാട്ടര്‍കളര്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നത്.

## Article Content

** പേരാമ്പ്ര : **ജലഛായത്തിന്റെ മാസ്മരികത കൈപ്പിടിയിലൊതുക്കാന്‍ നിങ്ങള്‍ക്കും അവസരം. പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിന്റെ ആഭിമുഖ്യത്തിലാണ് അക്വബ്രഷ് എന്ന പേരില്‍ ഏകദിന വാട്ടര്‍കളര്‍ ഡെമോണ്‍സ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നത്.

നാളെ (ആഗസ്റ്റ്31) രാവിലെ 9 മണിമുതല്‍ പേരാമ്പ്ര കോര്‍ട്ട് റോഡില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍വശത്തായി പ്രവര്‍ത്തിക്കുന്ന ദി ക്യാമ്പ് ആര്‍ട്ട് ഗാലറിയിലാണ് ഡെമോണ്‍സ്‌ട്രേഷന്‍ ക്യാമ്പ് നടത്തുന്നത്.

പ്രശസ്ത ചിത്രകാരന്‍ പ്രജീഷ് പേരാമ്പ്ര നയിക്കുന്ന പ്രസ്തുത ക്യാമ്പില്‍ വാട്ടര്‍ കളറിന്റെ പാമ്പരാഗത രീതീകളും നൂതന രീതികളും സ്വായത്തമാക്കാം.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് 4 മണിക്ക് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബന്ധപ്പെടുക 9745000727

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142584/one-day-watercolor-demonstration-camp-at-perambra)