---
title: "#Onamcelebration | മഹാത്മ യൂത്ത് ക്ലബ്ബ് ഓണാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു "
english_title: "Mahathma Youth Club organized Onam celebration and award ceremony at narayamkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142630/mahathma-youth-club-organized-onam-celebration-and-award-ceremony-at-narayamkulam"
published_at: "2023-08-30T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef5aba70391_1onam.jpg"
keywords: []
---

# #Onamcelebration | മഹാത്മ യൂത്ത് ക്ലബ്ബ് ഓണാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര** : മഹാത്മ യൂത്ത് ക്ലബ്ബ് ഓണാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര** : മഹാത്മ യൂത്ത് ക്ലബ്ബ് ഓണാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു.

നരയംകുളം മഹാത്മ യൂത്ത് ക്ലബ്ബിന്റെ ഓണാഘോഷ ഉദ്ഘാടനവും നാടക പ്രവര്‍ത്തകന്‍ ലിനീഷ് നരയംകുളത്തിന് തച്ചറോത്ത് അശ്വന്ത് സ്മാരക അവാര്‍ഡ് ദാനവും രമേശ് കാവില്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് അംഗം ടി.പി. ഉഷ അധ്യക്ഷത വഹിച്ചു. ഗായിക പാര്‍വണ അഭിലാഷ് മുഖ്യാതിഥിയായിരുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിന്റെ എം.എ ഇംഗ്ലീഷ് റാങ്ക് ജേതാവ് പാട്ടു പുരക്കണ്ടി അഭിരാമി, ഗാമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ് വെല്ലില്‍ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട സുമന, യുവ കവയിത്രി സുമ വിനോദ്, ചിത്രകാരന്‍ പി.എം. ബാലന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

എസ്.എം. അര്‍ജുന്‍, ഇല്ലത്ത് പ്രകാശന്‍, രാജന്‍ നരയംകുളം, കല്പകശേരി ജയരാജന്‍, ടി.പി. ബാലകൃഷ്ണന്‍, ശ്രീലത ഉത്രാലയം, ടി.പി. ഷൈബു, അക്ഷയ ചന്ദ്രന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കുട്ടികളുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും കായിക മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142630/mahathma-youth-club-organized-onam-celebration-and-award-ceremony-at-narayamkulam)