---
title: "#smaraneeyam2023 | ശിഹാബ് തങ്ങള്‍ ഉമര്‍ ബാഫഖി തങ്ങള്‍ മത സൗഹാര്‍ദ്ധത്തിന്റെ കാവല്‍ ഭടന്മാര്‍ "
english_title: "Shihab Thangal Umar Bafaqi Thangal Guardians of Religious Harmony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142701/shihab-thangal-umar-bafaqi-thangal-guardians-of-religious-harmony"
published_at: "2023-08-31T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f007ccee19f_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #smaraneeyam2023 | ശിഹാബ് തങ്ങള്‍ ഉമര്‍ ബാഫഖി തങ്ങള്‍ മത സൗഹാര്‍ദ്ധത്തിന്റെ കാവല്‍ ഭടന്മാര്‍ 

> **Lead Summary:** **അരിക്കുളം: **കാരയാട് തറമ്മലങ്ങാടി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും, സൈദുമ്മര്‍ ബാഫഖി തങ്ങളും മഹസൗഹാര്‍ദ്ദത്തിന്റെ കാവല്‍ ഭടന്മാരായിരുന്നെന്ന് അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി.

## Article Content

**അരിക്കുളം: **കാരയാട് തറമ്മലങ്ങാടി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും, സൈദുമ്മര്‍ ബാഫഖി തങ്ങളും മഹസൗഹാര്‍ദ്ദത്തിന്റെ കാവല്‍ ഭടന്മാരായിരുന്നെന്ന് അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി.

മുസ്ലിംലീഗ് സ്മരണീയം 2023 തറമ്മലങ്ങാടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിസഡണ്ട് തറമ്മല്‍ അബദുസ്സലാം അദ്ധ്യഷനായി.

ഫാസില്‍ നടേരി അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മത്സര പരീക്ഷകളില്‍ ഉന്നവിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു.

വിവിഎം ബഷീര്‍, പി.ഹംസമൗലവി, അമ്മത് പൊയിങ്ങല്‍, അബ്ദുള്ള പി.പി.കെ, കെ.എം അബ്ദുസ്സലാം, എന്‍.കെ അഷ്‌റഫ്, ബഷീര്‍ വടക്കയില്‍, സീനത്ത് വടക്കയില്‍ സുഹ്‌റരയരോത്ത്, ജലീല്‍ കുനിക്കാട്ട്, കെ.കെ മനാഫ്, റാസില്‍ തറമ്മല്‍ എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി ഇ.കെ. ബഷീര്‍ സ്വാഗതവും ട്രഷറര്‍ നൗഫല്‍ കുതിക്കാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142701/shihab-thangal-umar-bafaqi-thangal-guardians-of-religious-harmony)