---
title: "#carttoonkalari | പേരാമ്പ്രയില്‍ കാര്‍ട്ടൂണ്‍ കളരി ഒരുക്കി അക്കാദമി ഓഫ് ആര്‍ട്‌സ് "
english_title: "Cartoon Kalari prepared by Academy of Arts in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142706/cartoon-kalari-prepared-by-academy-of-arts-in-perampra"
published_at: "2023-08-31T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f00ef51ce81_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #carttoonkalari | പേരാമ്പ്രയില്‍ കാര്‍ട്ടൂണ്‍ കളരി ഒരുക്കി അക്കാദമി ഓഫ് ആര്‍ട്‌സ് 

> **Lead Summary:** **പേരാമ്പ്ര:** ഓണക്കാലത്ത് പേരാമ്പ്രയില്‍ ഇന്ന് കാര്‍ട്ടൂണ്‍ കളരി ഒരുക്കുന്നു. പേരാമ്പ്രയിലെ അക്കാദമി ഓഫ് ആര്‍ട്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

**പേരാമ്പ്ര:** ഓണക്കാലത്ത് പേരാമ്പ്രയില്‍ ഇന്ന് കാര്‍ട്ടൂണ്‍ കളരി ഒരുക്കുന്നു. പേരാമ്പ്രയിലെ അക്കാദമി ഓഫ് ആര്‍ട്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആനുകാലികങ്ങളിലും പ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയമായ കാര്‍ട്ടൂണ്‍, ഇല്ലസ്‌ട്രേഷന്‍ രചനകള്‍ ചെയ്ത കരുണാകരന്‍ പേരാമ്പ്രയാണ് കാര്‍ട്ടൂണ്‍ ശില്പശാലക്ക് നേതൃത്വം കൊടുക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും കാര്‍ട്ടൂണുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ ശില്പശാല സഹായകരമാവുമെന്ന് അധികൃതര്‍ അറിയിച്ചു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് രാവിലെ പത്ത് മണിക്ക് മുമ്പായി പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്ട്‌സില്‍ എത്തിച്ചേരേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142706/cartoon-kalari-prepared-by-academy-of-arts-in-perampra)