---
title: "സ്ത്രീകള്‍ക്കു സാമൂഹ്യ സുരക്ഷയൊരുക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണം: എം.ജി.എം "
english_title: "Rulers should be ready to provide social security for women: MGM"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142728/rulers-should-be-ready-to-provide-social-security-for-women-mgm"
published_at: "2023-08-31T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0241bb605f_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# സ്ത്രീകള്‍ക്കു സാമൂഹ്യ സുരക്ഷയൊരുക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണം: എം.ജി.എം 

> **Lead Summary:** **പേരാമ്പ്ര: **മനസാക്ഷി മരവിയ്ക്കുന്ന ഒട്ടനവധി ക്രൂരകൃത്യങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും, ഇതിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീ സമൂഹമാണന്നും ഇത്തരം അതിക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും എം.ജി.എം. ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **മനസാക്ഷി മരവിയ്ക്കുന്ന ഒട്ടനവധി ക്രൂരകൃത്യങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും, ഇതിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീ സമൂഹമാണന്നും ഇത്തരം അതിക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും എം.ജി.എം. ആവശ്യപ്പെട്ടു.

വിശുദ്ധി പെണ്‍മയുടെ അഭിമാനം എന്ന പ്രമേയമുയര്‍ത്തി കെ.എന്‍.എം വനിത വിഭാഗമായ മുസ്ലിം ഗേള്‍സ് മൂവ്‌മെന്റ് (എം.ജി.എം) പേരാമ്പ്ര മണ്ഡലം പഠന കേമ്പ് ജില്ലാ പ്രസിഡന്റ് കെ. മറിയം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ.ടി. സൗദ കായണ്ണ അധ്യക്ഷത വഹിച്ചു. സ്ത്രീ ഇസ്ലാമില്‍ എന്ന വിഷയം ആയിഷ ചെറുമുക്കും, ശാസ്ത്രവും മിത്തും സാബിഖ് പുല്ലൂരും അവതരിപ്പിച്ചു.

സ്റ്റുഡന്‍സ് വിംഗ് സെക്ഷനില്‍ കാലിടറുന്ന കൗമാരം എന്ന വിഷയം അന്‍ഫസ് നന്മണ്ടയും സംവദിച്ചു.

കെ.എന്‍.എം മണ്ഡലം പ്രസിഡന്റ് ഇബ്രാഹീം ഫാറൂഖി, ഐ.എസ്.എം സെക്രട്ടരി അലി അസ്ഹര്‍, എം.എസ് എം സെക്രട്ടരി മുഹമ്മദ് യൂനുസ്, അസ്മ ബാലുശ്ശേരി, സ്റ്റുഡന്‍സ് വിംഗ് ഭാരവാഹികളായ ജബിന്‍ റഹ, ഫര്‍ഹാനഷറിന്‍, അഫ്ലഹ ഫാത്വിമ, ഹന്നത്ത് വാകയാട് എന്നിവര്‍ സംസാരിച്ചു. നഫീസ വാകയാട് പ്രമേയവതരണം നടത്തി.

സാജിദ പി. നടുവണ്ണൂര്‍ സ്വാഗതവും ആര്‍.കെ. ഫാത്വിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142728/rulers-should-be-ready-to-provide-social-security-for-women-mgm)