---
title: "#onamcelebration |സൗപര്‍ണ്ണിക തിയറ്റേര്‍സ് കൈതക്കല്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു "
english_title: "Souparnika Theaters organized Kaitakkal Onam celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142749/souparnika-theaters-organized-kaitakkal-onam-celebrations"
published_at: "2023-08-31T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0376182455_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #onamcelebration |സൗപര്‍ണ്ണിക തിയറ്റേര്‍സ് കൈതക്കല്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **സൗപര്‍ണ്ണിക തിയറ്റേര്‍സ് കൈതക്കല്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സൗപര്‍ണ്ണിക തിയറ്റേര്‍സ് കൈതക്കല്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

സൗപര്‍ണ്ണികയുടെ യൂത്ത് ടീം ഏറ്റെടുത്തു നടത്തിയ പരിപാടിയില്‍ മെരുളിയോട്ട് സുനി സ്മാരക എവറോളിംഗ് ടോഫി കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കല്ലോത്ത് ഭാഗം കുടുംബശ്രീയില്‍ നിന്നും തിരിച്ച് പിടിച്ച് ഒരുമ കുടുംബശ്രീ വില്ലന്‍കണ്ടി പൊയില്‍ നേടിയെടുത്തു.

ഏഴോളം കുടുംബശ്രീകള്‍ പങ്കെടുത്തു. കുട്ടികള്‍ക്കായും വനിതകള്‍ക്കായും പുരുഷന്‍മാര്‍ക്കായും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. വനിതകളുടെ കമ്പവലിയില്‍ ഒരുമ കുടുംബശ്രീ ജേതാക്കളും മേപ്പള്ളി ഭാഗം കുടുംബശ്രീ റണ്ണറപ്പും ആയി.

കെ.സി സുഭാഷ് ചെയര്‍മാനും രജുല്‍ കൃഷ്ണ കണ്‍വീനറും അഖില്‍ കൃഷ്ണ ഖജാന്‍ജിയുമായി പ്രവര്‍ത്തിച്ച ഓണാഘോഷ സംഘാടക സമിതി മുഴുവന്‍ വിജയികള്‍ക്കും സമ്മാനദാനം നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തങ്കം മാങ്ങോട്ടും രണ്ടാം സമ്മാനം ചന്ദ്രന്‍ കാര്‍ത്ത്യാട്ടിനും മുന്നാം സമ്മാനം ബീന മണ്ണത്താംകണ്ടിക്കും ലഭിച്ചു. തുടര്‍ന്ന് DJ Night അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142749/souparnika-theaters-organized-kaitakkal-onam-celebrations)