---
title: "#printernalki | അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിരകാല സ്വപ്‌നം പൂര്‍ത്തീകരിച്ച് അധ്യാപകന്‍ "
english_title: "Teacher fulfilling the eternal dream of teachers and students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142759/teacher-fulfilling-the-eternal-dream-of-teachers-and-students"
published_at: "2023-08-31T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f03c2bb9a03_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #printernalki | അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിരകാല സ്വപ്‌നം പൂര്‍ത്തീകരിച്ച് അധ്യാപകന്‍ 

> **Lead Summary:** **കോട്ടൂര്‍: **വിരമിക്കല്‍ ദിനത്തില്‍ സ്‌കൂളിലേക്ക് പ്രിന്റര്‍ നല്‍കി മാതൃകയായി അധ്യാപകന്‍. കോട്ടൂര്‍ പെരുവച്ചേരി ഗവ എല്‍ പി സ്‌കൂളില്‍ നിന്ന് ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച നാഗത്ത് അമ്മദ് കുട്ടി മാസ്റ്ററാണ് തന്റെ വിരമിക്കല്‍ ചടങ്ങില്‍ വച്ച് പ്രിന്ററിനായുള്ള ചെക്ക് കൈമാറിയത്.

## Article Content

**കോട്ടൂര്‍: **വിരമിക്കല്‍ ദിനത്തില്‍ സ്‌കൂളിലേക്ക് പ്രിന്റര്‍ നല്‍കി മാതൃകയായി അധ്യാപകന്‍. കോട്ടൂര്‍ പെരുവച്ചേരി ഗവ എല്‍ പി സ്‌കൂളില്‍ നിന്ന് ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച നാഗത്ത് അമ്മദ് കുട്ടി മാസ്റ്ററാണ് തന്റെ വിരമിക്കല്‍ ചടങ്ങില്‍ വച്ച് പ്രിന്ററിനായുള്ള ചെക്ക് കൈമാറിയത്.

സ്‌കൂളിലെ വര്‍ഷങ്ങളായുള്ള ഒരു ആവശ്യമായിരുന്നു ഒരു പ്രിന്റര്‍ വാങ്ങുക എന്നത്. അതിന് എങ്ങനെ പണം കണ്ടെത്തും എന്ന ആശങ്കയിലായിരുന്നു അദ്ധ്യാപകര്‍.

ഇത് കണ്ടറിഞ്ഞ മൂന്നാം ക്ലാസ് അധ്യാപകന്‍ ആയ നാഗത്ത് അമ്മദ് കുട്ടി മാസ്റ്റര്‍ പിരിയുന്ന ദിവസം തന്നെ സ്‌കൂളില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ വെച്ച് തന്നെ ഹെഡ്മാസ്റ്റര്‍ ഷിനീദ് മാസ്റ്റര്‍ ആവശ്യമായ പണത്തിന്റെ ചെക്ക് കൈമാറുകയായിരുന്നു.

സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിരകാല പ്രിന്റര്‍ എന്ന സ്വപ്നം നിറവേറ്റി .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142759/teacher-fulfilling-the-eternal-dream-of-teachers-and-students)