---
title: "$ghiyadaപൊതു വിദ്യാഭ്യാസത്തോടൊപ്പം തന്നെ മത വിദ്യാഭ്യാസവും കാര്യക്ഷമമാക്കണം: എ.പി.പി തങ്ങള്‍ ."
english_title: "Along with public education, religious education should also be made effective: A.P.P. Thangal."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142814/along-with-public-education-religious-education-should-also-be-made-effective-app-thangal"
published_at: "2023-08-31T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0882a123be_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# $ghiyadaപൊതു വിദ്യാഭ്യാസത്തോടൊപ്പം തന്നെ മത വിദ്യാഭ്യാസവും കാര്യക്ഷമമാക്കണം: എ.പി.പി തങ്ങള്‍ .

> **Lead Summary:** ** പേരാമ്പ്ര:** വര്‍ത്തമാന കാലത്ത് യുവതയില്‍ കണ്ടു വരുന്ന അധാര്‍മ്മിക പ്രവണതകള്‍ ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതു വിദ്യാഭ്യാസത്തോടൊപ്പം തന്നെ മത വിദ്യാഭ്യാസവും കാര്യക്ഷമമാക്കണമെന്ന് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് എ.പി.പി തങ്ങള്‍.

## Article Content

** പേരാമ്പ്ര:** വര്‍ത്തമാന കാലത്ത് യുവതയില്‍ കണ്ടു വരുന്ന അധാര്‍മ്മിക പ്രവണതകള്‍ ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊതു വിദ്യാഭ്യാസത്തോടൊപ്പം തന്നെ മത വിദ്യാഭ്യാസവും കാര്യക്ഷമമാക്കണമെന്ന് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് എ.പി.പി തങ്ങള്‍.

അതിനു വേണ്ടി എസ്.കെ.എം.എം.എ സംസ്ഥാന കമ്മിറ്റി നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്ന ബീ സ്മാര്‍ട്ട് കര്‍മ്മ പദ്ധതി എല്ലാ മദ്രസകളും ഏറ്റെടുത്ത് നടപ്പില്‍ വരുത്തണമെന്നും തങ്ങള്‍ സൂചിപ്പിച്ചു.

അരിക്കുളം റൈഞ്ച് മദ്രസ മാനേജ്‌മെന്റ് നടേരി മദ്രസത്തുല്‍ മുബീനില്‍ സംഘടിപ്പിച്ച ഖിയാദ മാനേജ്‌മെന്റ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

എസ്.കെ.എം.എം.എ റൈഞ്ച് പ്രസിഡന്റ് ടി ഇബ്രാഹിം കുട്ടി അധ്യക്ഷനായി. സമസ്ത ട്രൈനര്‍ റഹിം ചുഴലി ബീ സ്മാര്‍ട്ട് കര്‍മ്മ പദ്ധതിയെക്കുറിച്ച് ക്ലാസ്സെടുത്തു. ഹംസ സഖാഫി പ്രാര്‍ത്ഥന നടത്തി.

എം.കെ അബ്ദുറഹിമാന്‍ ചാവട്ട്, ശഫീഖ് മാമ്പൊയില്‍, അബ്ദുല്‍കരിം ഫൈസി, ഇ.കെ അഹമ്മദ് മൗലവി, അസീസ് എലങ്കമല്‍, എന്‍.കെ അസീസ്, പി ജമാല്‍, ടി.വി.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. റഷീദ് പിലാച്ചേരി സ്വാഗതവും ഓടക്കല്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142814/along-with-public-education-religious-education-should-also-be-made-effective-app-thangal)