---
title: "കേരളം ഭരിക്കുന്നത് തിരുട്ടുകുടുംബമെന്ന് വിദ്യാ ബാലകൃഷ്ണന്‍ "
english_title: "Vidya Balakrishnan says that Kerala is ruled by Thiruttu family"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142831/vidya-balakrishnan-says-that-kerala-is-ruled-by-thiruttu-family"
published_at: "2023-08-31T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f09cf42b95c_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# കേരളം ഭരിക്കുന്നത് തിരുട്ടുകുടുംബമെന്ന് വിദ്യാ ബാലകൃഷ്ണന്‍ 

> **Lead Summary:** **പേരാമ്പ്ര: **കേരളം ഭരിക്കുന്നത് തിരുട്ടുകുടുംബമാണെന്നും കുടുംബത്തോടെ ഖജനാവ് കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രിയും കുടുംബവും ചെയ്യുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍.

## Article Content

**പേരാമ്പ്ര: **കേരളം ഭരിക്കുന്നത് തിരുട്ടുകുടുംബമാണെന്നും കുടുംബത്തോടെ ഖജനാവ് കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രിയും കുടുംബവും ചെയ്യുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍.

വാല്യക്കോട് മേഖലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമവും ഓണാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി ജന സെക്രട്ടറി മുനീര്‍ എരവത്ത് അധ്യക്ഷനായി.

പ്രസസ്ത എഴുത്തുകാരി കെ.പി സീന മുഖ്യ പ്രഭാഷണം നടത്തി.

കെ മധു കൃഷ്ണന്‍, പി.എം പ്രകാശന്‍, വി.വി ദിനേശന്‍, കെ.സി ഗോപാലന്‍, കുഞ്ഞമ്മദ് മിന, സദര്‍ എടകുടി,ഇബ്രാഹിം കുനിയില്‍ ,എം ടി ബാലന്‍ മാസ്റ്റര്‍ കെഎം മനോജ് കുമാര്‍,ഷിബിത്ത് വിബി ,ഭാസ്‌കരന്‍ പി.ആര്‍, ബാബു എന്‍, ഷിജിന പി, ടി.പി സ്‌നേഹ പ്രഭ, കെ.വിശ്വനാഥന്‍ പട്ടേരികണ്ടി, രാമചന്ദ്രന്‍ വാളേരി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കലാപരിപാടികളും ഓണസദ്യയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142831/vidya-balakrishnan-says-that-kerala-is-ruled-by-thiruttu-family)