---
title: "അമ്പെയ്ത്ത് മത്സരം നാടിന്റെ ഓണാഘോഷമായി മാറി"
english_title: "The archery competition became the Onam celebration of the nation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142836/the-archery-competition-became-the-onam-celebration-of-the-nation"
published_at: "2023-08-31T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0a10ca3a5b_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# അമ്പെയ്ത്ത് മത്സരം നാടിന്റെ ഓണാഘോഷമായി മാറി

> **Lead Summary:** ** പേരാമ്പ്ര:** കല്‍പ്പത്തൂര്‍ അഞ്ചാംപീടിക ജ്വാല അമ്പെയ്ത്ത് ഗ്രൗണ്ടില്‍ ആഗസ്ത് 15ന് ആരംഭിച്ച അമ്പെയ്ത്ത് മത്സരം വര്‍ണ്ണശഭളമായ ചടങ്ങുകളോടെ സമാപിച്ചു.

## Article Content

** പേരാമ്പ്ര:** കല്‍പ്പത്തൂര്‍ അഞ്ചാംപീടിക ജ്വാല അമ്പെയ്ത്ത് ഗ്രൗണ്ടില്‍ ആഗസ്ത് 15ന് ആരംഭിച്ച അമ്പെയ്ത്ത് മത്സരം വര്‍ണ്ണശഭളമായ ചടങ്ങുകളോടെ സമാപിച്ചു.

ജ്വാല കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അമ്പെയ്ത്ത് മത്സരം നാടിന്റെ ഓണാഘോഷമായി മാറി.

പഴയ തലമുറയില്‍പ്പെട്ട അമ്പെയ്ത്ത്കാരും പുതുതലമുറയില്‍ പെട്ടവരും പങ്കാളികളായി. സമാപന ചടങ്ങില്‍ പോലിസില്‍ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച സത്യന്‍ കാരായാടിനെ ആദരിച്ചു.

അമ്പെയ്ത്ത് മത്സരത്തില്‍ പങ്കെടുത്ത എയ്ത്തുകാര്‍ക്ക് എല്ലാവര്‍ക്കും ഓണക്കോടി നല്‍കി ആദരിച്ചു. ചടങ്ങില്‍ കെ.സി രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍.പി.പി അബ്ദുള്‍ സലാം, പ്രജു.കെ, രജീഷ് കുമാര്‍ കെ.വി. ജ്യോതി ബസു, രബിന്‍ ചന്ദ്രന്‍ കെ, എം.അശോകന്‍, ശ്രീജു.സി.എം, കെ.സി.സുനീഷ്, വി.കെ.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.'

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142836/the-archery-competition-became-the-onam-celebration-of-the-nation)