---
title: "കളിക്കളം ട്രസ്റ്റ് പേരാമ്പ്ര ഓണനിലാവ് 2023 സംഘടിപ്പിച്ചു "
english_title: "Perambra Onanilav 2023 was organized by the kalikkalam Trust"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143019/perambra-onanilav-2023-was-organized-by-the-kalikkalam-trust"
published_at: "2023-09-01T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1b9c2f2810_a_kali.jpg"
keywords: []
---

# കളിക്കളം ട്രസ്റ്റ് പേരാമ്പ്ര ഓണനിലാവ് 2023 സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര **: കളിക്കളം ട്രസ്റ്റ് പേരാമ്പ്ര ഓണനിലാവ് 2023 സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: കളിക്കളം ട്രസ്റ്റ് പേരാമ്പ്ര ഓണനിലാവ് 2023 സംഘടിപ്പിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച കളിക്കളം ട്രസ്റ്റ് സംഘടിപ്പിച്ച ഓണനിലവ് 2023 ന്റെ ഭാഗമായി 13,14 വാര്‍ഡിലെ സേവനമനുഷ്ടിച്ച് വിരമിച്ച ഒമ്പതോളം വിമുക്തഭടന്മാരെ ചടങ്ങില്‍ ആദരിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

സാംസ്‌ക്കാരിക സദസ്സ് പ്രശസ്ത ഗാനരചയിതാവ് രമേഷ് കാവില്‍ ഉദ്ഘാടനം ചെയ്തു. വി.പി. ഷിജു അധ്യക്ഷത വഹിച്ചു.

സി.കെ. ഹാഫിസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷിനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143019/perambra-onanilav-2023-was-organized-by-the-kalikkalam-trust)