---
title: "വയോജന പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു "
english_title: "Elderly care center inaugurated at eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143274/elderly-care-center-inaugurated-at-eravattur"
published_at: "2023-09-02T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f311a9448f7_1_tpp.JPG"
keywords: []
---

# വയോജന പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** വയോജനങ്ങള്‍ക്ക് സംരക്ഷണവും മാര്‍ഗ്ഗ നിര്‍ദേശവും നല്‍കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വയോജന പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** വയോജനങ്ങള്‍ക്ക് സംരക്ഷണവും മാര്‍ഗ്ഗ നിര്‍ദേശവും നല്‍കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വയോജന പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

എരവട്ടൂര്‍ സേവ് ചാരിറ്റബിള്‍ ട്രസ്റ്റ് പരിസരത്ത് പൗരമന്ദിരത്തില്‍ ആരംഭിച്ച കേന്ദ്രത്തില്‍ പകല്‍ സമയങ്ങളില്‍ വയോജനങ്ങള്‍ക്കാവശ്യമായ പരിചരണം ലഭിക്കും.

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കാവശ്യമായ കട്ടില്‍, വീല്‍ ചെയര്‍, ടെലിവിഷന്‍, പുസ്തകങ്ങള്‍, പത്രങ്ങള്‍, വിനോദോപാദികള്‍, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ഭാവിയില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഘു ഭക്ഷണം ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. വയോജന പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് ഓഫീസര്‍ കെ. ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.കെ രജിത, ശശികുമാര്‍ പേരാമ്പ്ര, അംഗങ്ങളായ കെ.കെ. ലിസി, കെ.കെ വിനോദന്‍, വഹീദ പാറേമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലജ പുതിയേടത്ത്, ടി.കെ. റസ്മിന, കെ.കെ. പ്രേമന്‍, കെ.കെ. അമ്പിളി, ബിഡിഒ പി. ഖാദര്‍, കെ.എം. മോഹനന്‍, രാജന്‍ ഐശ്വര്യ, ജി.കെ. ബാബുരാജ്, സി. മൊയ്തി, ഇ.പി. ദിനേശന്‍, കെ.എം. സുധാകരന്‍, വി.പി. ശശിധരന്‍, പൂതേരി ദാമോദരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം പി.ടി. അഷറഫ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.വി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143274/elderly-care-center-inaugurated-at-eravattur)