---
title: "#pythonwascaught | പെരുമ്പാമ്പിനെ പിടികൂടി "
english_title: "The python was caught"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143302/the-python-was-caught"
published_at: "2023-09-02T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f3225a49946_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #pythonwascaught | പെരുമ്പാമ്പിനെ പിടികൂടി 

> **Lead Summary:** **കോട്ടൂര്‍:** കുന്നരംവെള്ളി മദ്രസ്സയ്ക്ക് സമീപത്ത് വെച്ച് ഏഴ് അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി . നാട്ടുകാരാണ് പിടികൂടിയത്.

## Article Content

**കോട്ടൂര്‍:** കുന്നരംവെള്ളി മദ്രസ്സയ്ക്ക് സമീപത്ത് വെച്ച് ഏഴ് അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി . നാട്ടുകാരാണ് പിടികൂടിയത്.

പെരുവണ്ണാമൂഴിയില്‍ നിന്ന് ഫോറസ്റ്റ് അധികൃതരെത്തി പെരുമ്പാമ്പിനെ കൊണ്ടു പോയി. ഈ പ്രദേശത്ത് റോഡ് സൈഡിലും കുന്നരംവെള്ളി പള്ളി പറമ്പലും കാട് ഉള്ളത് കാരണം പെരുമ്പാമ്പിനെ കാണുന്നത് പതിവാണ്.

ഈ പ്രേദേശത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി കാട് വെട്ടി തെളിയ്ക്കാനുള്ള നടപടി ഉണ്ടാവണമെന്ന് നാട്ടുകാര്‍ പറയുന്നു.

മദ്രസ്സയില്‍ പോവുന്ന വിദ്യാര്‍ത്ഥികള്‍ ആണ് പാമ്പിനെ കണ്ടത് .കാട്ടുപൂച്ചയെ വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143302/the-python-was-caught)