---
title: "#LPGcylinderleak | ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ലീക്ക്്; പരിഭ്രാന്തിയിലായ് പരിസരവാസികള്‍ "
english_title: "Domestic LPG cylinder leak; The residents are panicking"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143310/domestic-lpg-cylinder-leak-the-residents-are-panicking"
published_at: "2023-09-02T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f32983a155d_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #LPGcylinderleak | ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ലീക്ക്്; പരിഭ്രാന്തിയിലായ് പരിസരവാസികള്‍ 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് കുഞ്ഞാലിമുക്കില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ലീക്കായത് പരിസരവാസികളെ പരിഭ്രാന്തിയിലാക്കി.

## Article Content

**പേരാമ്പ്ര: **നൊച്ചാട് കുഞ്ഞാലിമുക്കില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ലീക്കായത് പരിസരവാസികളെ പരിഭ്രാന്തിയിലാക്കി.

കഴിഞ്ഞ ദിവസം രാത്രി എട്ടരമണിയോടടുത്തായിരുന്നു നൊച്ചാട് കുഞ്ഞാലിമുക്ക് പാറക്കുതാഴ കണാരന്റെ വീട്ടിലെ പുതുതായി കണക്റ്റ് ചെയ്യാനായെടുത്ത സിലിണ്ടറില്‍ നിന്നും ശക്തമായി ഗ്യാസ് ലീക്കായത്.

ഇതോടെ അടുത്തടുത്തായി വീടുകളുള്ള പ്രദേശം മുഴുവന്‍ ഭീതിയിലായി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ റെസ്‌ക്യു ഓഫീസ്സര്‍മാരായ പി.ആര്‍ സത്യനാഥ്, പി.സി ധീരജ്‌ലാല്‍, ആര്‍ ജിനേഷ്, വി.കെ ഷൈജു, ഹോംഗാര്‍ഡ് എ.സി അജീഷ് എന്നിവര്‍ സ്ഥലത്തെത്തി വീട്ടില്‍ നിന്നും സിലിണ്ടര്‍ നീക്കം ചെയ്തു.

പിന്നീട് സിലിണ്ടറിലെ ലീക്ക് അവസാനിപ്പിച്ച ശേഷം വെള്ളം സ്പ്രേ ചെയ്ത് വീട്ടിനകത്തെ ഗ്യാസ് നിര്‍വ്വീര്യമാക്കി. സിലിണ്ടറിന്റെ മെയിന്‍ സപ്ലൈ വാല്‍വില്‍ നിന്നാണ് ഗ്യാസ് ലീക്കായത്.

ഇത്തരം ഘട്ടങ്ങളില്‍ സിലിണ്ടറിലെ സുരക്ഷാകേപ്പ് ഇട്ട് ലീക്ക് അവസാനിപ്പിക്കുന്ന രീതി സേന സമീപവാസികള്‍ക്ക് കാണിച്ചു കൊടുക്കുകയും ഇത്തരം സാഹചര്യങ്ങളിലെടുക്കേണ്ട മുന്‍ കരുതലുകളെകുറിച്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

താമസക്കാരോട് രാത്രി വീട്ടില്‍ നിന്നും മാറി താമസിക്കാനും സുരക്ഷയുടെ ഭാഗമായി സേന നിര്‍ദ്ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143310/domestic-lpg-cylinder-leak-the-residents-are-panicking)