---
title: "# Women'sLeagueLeadershipMeeting |ചെറുവണ്ണൂര്‍ പഞ്ചായത്ത് വനിതാ ലീഗ് നേതൃസംഗമം "
english_title: "Cheruvannur Panchayat Women's League Leadership Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143317/cheruvannur-panchayat-womens-league-leadership-meeting"
published_at: "2023-09-02T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f32fca801cb_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# # Women'sLeagueLeadershipMeeting |ചെറുവണ്ണൂര്‍ പഞ്ചായത്ത് വനിതാ ലീഗ് നേതൃസംഗമം 

> **Lead Summary:** **മേപ്പയ്യൂര്‍: **ചെറുവണ്ണൂര്‍ പഞ്ചായത്ത് വനിതാ ലീഗ് നേതൃസംഗമം ലീഡറാസ്‌ഗോ' വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ മറിയം ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **ചെറുവണ്ണൂര്‍ പഞ്ചായത്ത് വനിതാ ലീഗ് നേതൃസംഗമം ലീഡറാസ്‌ഗോ' വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ മറിയം ഉദ്ഘാടനം ചെയ്തു.

കണ്ടീത്താഴ നൂറുല്‍ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തില്‍ വിവിധ സെഷനുകളിലായി രാവിലെ 10 മണിമുതല്‍ വൈകീട്ട് 5 മണിവരെയായിരുന്നു കേമ്പ്.

പുതുതായി ലീഗിലേക്ക് കടന്ന് വന്ന നൗറിന്‍ കുഞ്ഞമ്മദിനെ മറിയം ഹരിത പതാക ആരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനികള്‍ കാമ്പില്‍ പങ്കെടുത്തു.

പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ആര്‍.എം ത്വാഹിറ അധ്യക്ഷയായി. ഷമീമ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ഹരിത സംസ്ഥാന ജന: സെക്രട്ടറി അഫ്ഷീല ഷഫീഖ്, മണ്ഡലം വൈ:പ്രസിഡന്റ് ഒ.മമ്മു, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് സിഡന്റ് ആദില നിബ്രാസ്, വാര്‍ഡ് മെമ്പര്‍ സുബൈദ, കെ.ടി.കെ കുഞ്ഞമ്മദ്, നൗഫല്‍ കെ, ഏ.കെ യൂസഫ് മുസ്ല്യാര്‍, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത്, സെക്രട്ടറി വഹീദ പാറമ്മല്‍, ജലീല്‍ ചാത്തോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കരീം കോച്ചേരി സമാപന പ്രഭാഷണം നടത്തി. വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടരി മുംതാസ് പി സ്വാഗതവും, ട്രഷറര്‍ ജംഷിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143317/cheruvannur-panchayat-womens-league-leadership-meeting)