---
title: "#women'skambavali | വനിത കമ്പവലി മത്സരത്തില്‍ ചെറുവണ്ണൂര്‍ മൂന്നാം വാര്‍ഡ് സി.ഡി.എസ്സിന് ഒന്നാം സ്ഥാനം "
english_title: "Cheruvannur 3rd ward CDS won first place in women's kambavali competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143338/cheruvannur-3rd-ward-cds-won-first-place-in-womens-kambavali-competition"
published_at: "2023-09-02T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f34485a4c55_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #women'skambavali | വനിത കമ്പവലി മത്സരത്തില്‍ ചെറുവണ്ണൂര്‍ മൂന്നാം വാര്‍ഡ് സി.ഡി.എസ്സിന് ഒന്നാം സ്ഥാനം 

> **Lead Summary:** **ചെറുവണ്ണൂര്‍:** ഓണാഘോഷത്തിന്റെ ഭാഗമായ് ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തില്‍ ചെറുവോട്ട് കുന്നത്ത് മുഹമ്മദ്, എന്‍.എം.കുഞ്ഞിരാമന്‍, ഓരാംമ്പോക്കില്‍ കുമാരന്‍ എന്നിവരുടെ സ്മരണാര്‍ത്ഥമുള്ള ക്യാഷ് പ്രൈസിനു വേണ്ടിയുള്ള പഞ്ചായത്ത്തല വനിതാ കമ്പവലി മത്സരം സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ഓണാഘോഷത്തിന്റെ ഭാഗമായ് ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തില്‍ ചെറുവോട്ട് കുന്നത്ത് മുഹമ്മദ്, എന്‍.എം.കുഞ്ഞിരാമന്‍, ഓരാംമ്പോക്കില്‍ കുമാരന്‍ എന്നിവരുടെ സ്മരണാര്‍ത്ഥമുള്ള ക്യാഷ് പ്രൈസിനു വേണ്ടിയുള്ള പഞ്ചായത്ത്തല വനിതാ കമ്പവലി മത്സരം സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മാറ്റുരച്ച മത്സരത്തില്‍ മൂന്നാം വാര്‍ഡ് സി.ഡി.എസ് ഒന്നാം സ്ഥാനവും, ആറാം വാര്‍ഡ് സി.ഡി.എസ്. രണ്ടാം സ്ഥാനവും നേടി വിജയികളായി.

തുരുത്തിയില്‍ രാധമ്മ പേരാമ്പ്ര, എന്‍.പി. പ്രസന്ന, ശ്രീജ മലയില്‍ എന്നിവര്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു. വിജയികള്‍ക്ക് റിട്ട. കായികാധ്യാപകന്‍ എം. ഭാസ്‌കരന്‍ സമ്മാന വിതരണം നടത്തി.

എം. ഭാസ്‌കരന്‍, ബഷീര്‍ കറുത്തെടുത്ത്, പി.ഇ.രവി എന്നിവര്‍ മത്സരം നിയന്ത്രിച്ചു. പ്രാദേശിക പുരുഷ സൗഹൃദ കമ്പവലി മത്സരവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143338/cheruvannur-3rd-ward-cds-won-first-place-in-womens-kambavali-competition)