---
title: "കോട്ടൂരില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് "
english_title: "Congress marches forward unitedly in Kotur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143588/congress-marches-forward-unitedly-in-kotur"
published_at: "2023-09-03T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4ac4fc87e2_1_aj.JPG"
keywords: []
---

# കോട്ടൂരില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് 

> **Lead Summary:** **കോട്ടൂര്‍ **: കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കോട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടു ഇടക്കാലത്തു ഉടലെടുത്ത പ്രതിസന്ധിയെകുറച്ചു ചര്‍ച്ച ചെയ്യാനാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.

## Article Content

**കോട്ടൂര്‍ **: കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കോട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടു ഇടക്കാലത്തു ഉടലെടുത്ത പ്രതിസന്ധിയെകുറച്ചു ചര്‍ച്ച ചെയ്യാനാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.

ഡിസിസി അംഗം പി മുരളിധരന്‍ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഇല്ലത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം കമ്മിറ്റി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ 250 ല്‍ അധികം ആളുകള്‍ പങ്കെടുത്തു. മണ്ഡലം കമ്മിറ്റി ഈ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ നിലപാട് പി മുരളീധരന്‍ നമ്പൂതിരിയും ബാങ്ക് പ്രസിഡന്റ് പ്രിയേഷ് തിരുവോടും യോഗത്തില്‍ വിശദീകരിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സി.കെ ഉണ്ണികൃഷ്ണന്‍ നായര്‍, സുബൈദ, അന്‍വര്‍ പൂനത്ത്, മധുസൂദനന്‍ കിടാവ്, ഇ ഗോപിനാഥന്‍, സി.എച്ച് സുരേന്ദ്രന്‍, കെ.കെ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

ഈ വിഷയത്തില്‍ മണ്ഡലം പ്രസിഡന്റ്  ടി.കെ ചന്ദ്രന്റെ നേതൃത്വത്തില്‍ എടുത്ത നടപടികളെ യോഗം ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുകയും പാര്‍ട്ടിയുടെ ആത്മാഭിമാനം നിലനിര്‍ത്തികൊണ്ടുള്ള തുടര്‍നടപടികള്‍ക്കായി മണ്ഡലം കമ്മിറ്റിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു.

കെ.എം ശശി സ്വാഗതം പറഞ്ഞ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രജീഷ് കൂട്ടാലിട നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143588/congress-marches-forward-unitedly-in-kotur)