---
title: "സി.കെ ശങ്കരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "CK Sankaran Nair organized the commemoration at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143715/ck-sankaran-nair-organized-the-commemoration-at-paleri"
published_at: "2023-09-04T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5805f862ae_1_anusmaranamm.jpg"
keywords: []
---

# സി.കെ ശങ്കരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പാലേരി : **മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചങ്ങരോത്ത് മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്ന സി.കെ ശങ്കരന്‍ നായരുടെ 10ാം ചരമവാര്‍ഷികം ആചരിച്ചു.

## Article Content

**പാലേരി : **മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചങ്ങരോത്ത് മണ്ഡലം മുന്‍ പ്രസിഡന്റുമായിരുന്ന സി.കെ ശങ്കരന്‍ നായരുടെ 10ാം ചരമവാര്‍ഷികം ആചരിച്ചു.

ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ കന്നാട്ടിയിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മളനവും സംഘടിപ്പിച്ചു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  വി.പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് സെക്രട്ടറി പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി വിജയന്‍, കെ.വി. രാഘവന്‍, ഇ.വി. ശങ്കരന്‍, ഹരീന്ദ്രന്‍ വാഴയില്‍, ഒ.കെ. കരുണാകരന്‍, പുതുക്കോട്ട് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പുഷ്പാര്‍ച്ചനക്ക് എന്‍.എസ് നിധീഷ്, സി.കെ. രാഘവന്‍, പി.കെ. ലിജു, കെ.സി. രാഘവന്‍ നായര്‍, കെ.എം. ശങ്കരന്‍, ഡി.കെ. പ്രവീണ്‍ കുമാര്‍, പി.കെ. കൃഷ്ണദാസ്, എം.കെ. മനോജ് കുമാര്‍, ടി.പി. പ്രമോദ്, കെ. സുജനപാല്‍, കെ.എം. കോമപ്പക്കുറുപ്പ്, സി.കെ. നാരായണന്‍, ഇ നാരായണന്‍, സി.കെ. രവി, എം.കെ. പ്രതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143715/ck-sankaran-nair-organized-the-commemoration-at-paleri)