---
title: "#award | ലോര്‍കീപ്പേര്‍സ് ഡോക്യുമെന്റേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു "
english_title: "Lorkeepers presented documentation awards "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143751/lorkeepers-presented-documentation-awards"
published_at: "2023-09-04T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f59fb64a50f_1_award.jpg"
keywords: []
---

# #award | ലോര്‍കീപ്പേര്‍സ് ഡോക്യുമെന്റേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** ലോര്‍കീപ്പേര്‍സ് ഡോക്യുമെന്റേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര:** ലോര്‍കീപ്പേര്‍സ് ഡോക്യുമെന്റേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഫൈസല്‍ ഷബാന ഫൗണ്ടേഷനും ആര്‍പ്പോ കോഴിക്കോടും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ജില്ലാതല ലോര്‍കീപ്പേര്‍സ് ക്യാമ്പിന്റെ ഭാഗമായി പഴയപാട്ടും കഥകളും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിന്റെ ഡോക്യുമെന്റേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

പ്രശസ്ത സാഹിത്യകാരനും ചിത്രകാരനുമായ യു.കെ. രാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഐ.സി.എസ് സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബിജു കാവില്‍ അധ്യക്ഷത വഹിച്ചു.

ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് മജീഷ് കാരയാട്, വി.എം. അഷറഫ്, പ്രധാനധ്യാപകന്‍ പി.സി. മുഹമ്മദ്‌സെയ്ത്, കെ. അമൃത, ശ്രീനിധി, അയ്‌റ ലക്ഷ്മി, നവ തേജ് എന്നിവര്‍ സംസാരിച്ചു.

ശ്രീനിധി, എ.എസ് ആദിത്യന്‍, നവതേജ്, യദുകൃഷ്ണ, സാന്ത്വന, നക്ഷത്ര, ദേവജിത്ത്, അയ്‌റ ലക്ഷ്മി, അമര്‍ ജിത്ത് നാരായണന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശംസ പത്രം, സമ്മാനം എന്നിവ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143751/lorkeepers-presented-documentation-awards)