---
title: "#mdma-caught | കൂരാച്ചുണ്ട് സ്വദേശിയുടെ വീട്ടില്‍ നിന്നും മാരക ലഹരി വസ്തു കണ്ടെടുത്തു "
english_title: "MDMA caught in Koorachud native huse"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143825/mdma-caught-in-koorachud-native-huse"
published_at: "2023-09-04T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5ee1ddb1af_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #mdma-caught | കൂരാച്ചുണ്ട് സ്വദേശിയുടെ വീട്ടില്‍ നിന്നും മാരക ലഹരി വസ്തു കണ്ടെടുത്തു 

> **Lead Summary:** **കൂരാച്ചുണ്ട്: **കൂരാച്ചുണ്ട് സ്വദേശിയുടെ വീട്ടില്‍ വില്‍പനയ്ക്ക് സൂക്ഷിച്ച എംഡിഎംഎ കണ്ടെടുത്തു. കൂരാച്ചുണ്ട് പഴേരി റിയാസിന്റെ വീട്ടില്‍ നിന്നാണ് 1.020 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ കണ്ടെടുത്തത്.

## Article Content

**കൂരാച്ചുണ്ട്: **കൂരാച്ചുണ്ട് സ്വദേശിയുടെ വീട്ടില്‍ വില്‍പനയ്ക്ക് സൂക്ഷിച്ച എംഡിഎംഎ കണ്ടെടുത്തു. കൂരാച്ചുണ്ട് പഴേരി റിയാസിന്റെ വീട്ടില്‍ നിന്നാണ് 1.020 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ കണ്ടെടുത്തത്.

പേരാമ്പ്ര ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. കൂരാച്ചുണ്ട് സറ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡും സംയുക്തമായിരുന്നു പരിശോധന നടത്തിയത്്.

ലഹരി വസ്തുകളുടെ ഉപയോഗം തടയുന്നതിനും വില്‍പനയ്ക്കുമെതിരെ ഇനിയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയീന്‍ കുട്ടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143825/mdma-caught-in-koorachud-native-huse)