---
title: "#108ambulanceinperuvannamoozhyhospital | പെരുവണ്ണാമൂഴി ആശുപത്രിയില്‍ 108 ആംബുലന്‍സ് എത്തി "
english_title: "108 ambulance arrived in Puwanamuzhi hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143837/108-ambulance-arrived-in-puwanamuzhi-hospital"
published_at: "2023-09-04T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5f372934b8_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #108ambulanceinperuvannamoozhyhospital | പെരുവണ്ണാമൂഴി ആശുപത്രിയില്‍ 108 ആംബുലന്‍സ് എത്തി 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ 108 ആംബുലന്‍സിന്റെ സേവനം പുന:രാരംഭിച്ചു. ഇവിടെയുണ്ടായിരുന്ന ആംബുലന്‍സ് കുറച്ചു മാസങ്ങളായി പിന്‍വലിച്ചിരിക്കുകയായിരുന്നു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ 108 ആംബുലന്‍സിന്റെ സേവനം പുന:രാരംഭിച്ചു. ഇവിടെയുണ്ടായിരുന്ന ആംബുലന്‍സ് കുറച്ചു മാസങ്ങളായി പിന്‍വലിച്ചിരിക്കുകയായിരുന്നു.

ഇതു കാരണം രോഗികളും ആശുപത്രി അധികൃതരും വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മെഡിക്കല്‍ ഓഫീസര്‍ പ്രശ്‌നം ബന്ധപ്പെട്ട മേലധികാരികളെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

വിഷയം ഓഗസ്റ്റ് മാസത്തില്‍ നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ സമിതി അംഗവും കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ല ജനറല്‍ സെക്രട്ടറിയുമായ രാജന്‍ വര്‍ക്കി ഉന്നയിച്ചു.

പ്രശ്‌നം പരിഹരിക്കാന്‍ വികസന സമിതി തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ജില്ലാ കലക്ടറെയും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് 108 ആംബുലന്‍സ് അനുവദിച്ചതായി ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചിട്ടുണ്ടെന്നും ഈ മാസം നാലാം തീയതി മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും തഹസില്‍ദാര്‍ സി. പി മണി ഈ മാസം രണ്ടിന് നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ രേഖാമൂലം അറിയിച്ചു.

തീരുമാനം പ്രഖ്യാപിച്ച ഉടനെ വിഷയം സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന രാജന്‍ വര്‍ക്കി യോഗത്തില്‍ മധുരം വിതരണം ചെയ്തു.

ഇന്ന് പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ 108 ആംബുലന്‍സ് എത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ള ഒരു കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു സേവനവും തുടങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143837/108-ambulance-arrived-in-puwanamuzhi-hospital)