---
title: "#football-tournament | ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് "
english_title: "Football tournament with Suitable Message against Suitable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143864/football-tournament-with-suitable-message-against-suitable"
published_at: "2023-09-04T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6112f3361c_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #football-tournament | ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 

> **Lead Summary:** **പേരാമ്പ്ര: **കേരള വിമുക്തി വിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും കുളക്കണ്ടം ജനമൈത്രി ലൈബ്രറിയും പെരുവണ്ണാമൂഴി പോലീസും സംയുക്തമായി ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചുകൊണ്ട് 12 ടീമുകളെ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി.

## Article Content

**പേരാമ്പ്ര: **കേരള വിമുക്തി വിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും കുളക്കണ്ടം ജനമൈത്രി ലൈബ്രറിയും പെരുവണ്ണാമൂഴി പോലീസും സംയുക്തമായി ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചുകൊണ്ട് 12 ടീമുകളെ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി.

പരിപാടി പെരുവണ്ണാമുഴി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.സി ബിജു കിക്കോ ഓഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര എക്‌സൈസ് പ്രിവന്റീവ് ഓഫീസറും പേരാമ്പ്ര വിമുക്തി മിഷന്‍ കോഡിനേറ്ററുമായ പി.പി ജയരാജ് കളിക്കാര്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷബീര്‍, അനൂപ് കുമാര്‍, ദീപുലാല്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143864/football-tournament-with-suitable-message-against-suitable)