---
title: "#nirppamfest | യുവജന കലാവേദികള്‍ നാടിന്റ വിളക്കാവണം: എന്‍ ടി ഷിജിത്ത് "
english_title: "Youth theaters should be the light of the area: NT Shijith"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143875/youth-theaters-should-be-the-light-of-the-area-nt-shijith"
published_at: "2023-09-05T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f66f4c2c808_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #nirppamfest | യുവജന കലാവേദികള്‍ നാടിന്റ വിളക്കാവണം: എന്‍ ടി ഷിജിത്ത് 

> **Lead Summary:** **ചെറുവണ്ണൂര്‍:** ന്യൂ ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മുയിപ്പോത്തിന്റ ആഭിമുഖ്യത്തില്‍ നിരപ്പം ഫെസ്റ്റ് 2023 സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ന്യൂ ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മുയിപ്പോത്തിന്റ ആഭിമുഖ്യത്തില്‍ നിരപ്പം ഫെസ്റ്റ് 2023 സംഘടിപ്പിച്ചു.

യുവജന കലാവേദികള്‍ നാടിന്റ നാടിന്റ വിളക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും, ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരു പ്രദേശത്തെ ഒരുമിച്ചു നിര്‍ത്തുവാന്‍ കലാവേദികള്‍ക്ക് കഴിയണമെന്നും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി ഷിജിത്ത് പറഞ്ഞു.

ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ കിഷോര്‍ കാന്ത് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. യുവ വനിതാ ഡ്രൈവര്‍ സി.എം അനുഗ്രഹ മുഖ്യ അതിഥിയായി പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ് ഉപഹാരങ്ങള്‍ നല്‍കി.

  ഗ്രാമപഞ്ചായത്ത് അംഗം ഇ.കെ സുബൈദ, സ്വാഗതസംഘം കണ്‍വീനര്‍ ഇ.ടി രാജന്‍, കലാസമിതി സെക്രട്ടറി വിപിന്‍ കൃഷ്ണ, സ്വാഗതസംഘം ട്രഷറര്‍ ഒ.പി ഫൈസല്‍, കലാസമിതി ട്രഷറര്‍ കെ.കെ വിപിന്‍രാജ് എന്നിവര്‍ സംസാരിച്ചു.

ന്യൂ ഫൈറ്റേഴ്‌സിലെ വിദ്യാര്‍ത്ഥികളും യുവതി -യുവാക്കളും അണിയിച്ചൊരുക്കിയ സംഗീത നൃത്ത വിരുന്നും, സി.എം റോക്‌സ് അവതിരിപ്പിച്ച ബ്രെയ്ക്ക് ഡാന്‍സ്, കാലിക്കറ്റ് റോക്‌സ് അവതിരിച്ച ഫയര്‍ ഡാന്‍സ് എന്നിവയും അരങ്ങിലെത്തി.

ഫെസ്റ്റിന്റ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെ.എല്‍ 18 വടകര ജേതാക്കളായി. ഓണാഘോഷത്തിന്റെ ഭാഗമായി യുവതി യുവാക്കള്‍ക്കായി വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ഓണാഘോഷ പരിപാടികള്‍ മേപ്പയ്യൂര്‍ സി.ഐ ജംഷീദ് പി ഉദ്ഘാടനം ചെയ്തു. സന്ധ്യ ശ്രീജിത്ത്, കെ.കെ വൈശാഖ്, ആര്‍.എം മുസ്തഫ, ടി.പി ബാബു, അരുണ്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143875/youth-theaters-should-be-the-light-of-the-area-nt-shijith)