---
title: "#dentalscreeningcamp | സൗജന്യ ദന്തരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "A free dental screening camp was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/143877/a-free-dental-screening-camp-was-organized"
published_at: "2023-09-05T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f674580a05d_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #dentalscreeningcamp | സൗജന്യ ദന്തരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **കോഴിക്കോട് ഗവണ്മെന്റ് ഡെന്റല്‍ കോളേജ് സാമൂഹിക ദന്ത ചികിത്സ വിഭാഗവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 15 ാം വാര്‍ഡും സംയുക്തമായി സൗജന്യ ദന്തരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **കോഴിക്കോട് ഗവണ്മെന്റ് ഡെന്റല്‍ കോളേജ് സാമൂഹിക ദന്ത ചികിത്സ വിഭാഗവും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 15 ാം വാര്‍ഡും സംയുക്തമായി സൗജന്യ ദന്തരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സി.എം. സജു അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോര്‍ഡിനേറ്ററും കോഴിക്കോട് ഡെന്റല്‍ കോളേജ് സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ കെ.ബി. നിവ്യ ദന്ത ചികിത്സയെ പറ്റി ക്ലാസ്സെടുത്തു.

ടി. ഷിജു സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.എം രസി നന്ദിയും പറഞ്ഞു. കോഴിക്കോട് ഡെന്റല്‍ കോളേജിലെ സീനിയര്‍ റെസിഡന്റ് ആയ ഡോക്ടര്‍ കെ.ബി. നിവ്യയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ മനീഷ്, ലാവണ്യ, ആതിര എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

ക്യാമ്പില്‍ 100 ല്‍ പരം രോഗികള്‍ പങ്കെടുത്തു. പല്ലടക്കല്‍, മോണ രോഗ ചികിത്സ, ദന്ത രോഗ പ്രതിരോധ ചികിത്സ എന്നിവ നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/143877/a-free-dental-screening-camp-was-organized)