---
title: "#teachersday | അധ്യാപകദിനത്തില്‍ ഗുരുക്കന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി വിദ്യാര്‍ത്ഥികള്‍"
english_title: "#Students gave big salute to #teachers on teachers day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144027/students-gave-big-salute-to-teachers-on-teachers-day"
published_at: "2023-09-05T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f70027eadda_1_big.jpg"
keywords: []
---

# #teachersday | അധ്യാപകദിനത്തില്‍ ഗുരുക്കന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി വിദ്യാര്‍ത്ഥികള്‍

> **Lead Summary:** ** ആവള: **അധ്യാപകദിനത്തില്‍ ഗുരുക്കന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി വിദ്യാര്‍ത്ഥികള്‍.

## Article Content

** ആവള: **അധ്യാപകദിനത്തില്‍ ഗുരുക്കന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി വിദ്യാര്‍ത്ഥികള്‍.

സെപ്റ്റംബര്‍ 5 അധ്യാപകദിനത്തിന്റെ ഭാഗമായി പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവള യുപി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ ബിഗ് സല്യൂട്ട് നല്‍കി.

അധ്യാപകര്‍ക്ക് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ ഉപഹാരം നല്‍കി. രക്ഷിതാക്കളുടെ സ്‌നേഹോപഹാരം പിടിഎ പ്രസിഡന്റ്  ഷാനവാസ് കൈവേലി പ്രധാനധ്യാപിക സ്മിതയ്ക്ക് കൈമാറി.

എംപിടിഎ ചെയര്‍പേഴ്‌സണ്‍ സുലേഖ കരിങ്ങാടുമ്മല്‍, പിടിഎ വൈസ് പ്രസിഡന്റ് വിജേഷ് നിരാമയം, എക്‌സിക്യൂട്ടീവ് അംഗം എം.എം രഘുനാഥ്, ഹമീദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പിടിഎ, എംപിടിഎ അംഗങ്ങളും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144027/students-gave-big-salute-to-teachers-on-teachers-day)