---
title: "ഇ.ടി. രജിത്ത് അനുസ്മരണവും സ്‌കൂള്‍ ഫര്‍ണ്ണിച്ചര്‍ വിതരണവും സംഘടിപ്പിച്ചു "
english_title: "E.T. Rajith organized the commemoration and distribution of school furniture at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144038/et-rajith-organized-the-commemoration-and-distribution-of-school-furniture-at-perambra"
published_at: "2023-09-05T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f70dd38a9aa_1_premod.jpg"
keywords: []
---

# ഇ.ടി. രജിത്ത് അനുസ്മരണവും സ്‌കൂള്‍ ഫര്‍ണ്ണിച്ചര്‍ വിതരണവും സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഹൈസ്‌കൂള്‍ 10 H '90 ബാച്ച് കൂട്ടായ്മയായ ഗാലക്‌സി ഗ്രൂപ്പ് ഇ.ടി. രജിത്ത് അനുസ്മരണവും അതോടനുബന്ധിച്ച് പേരാമ്പ്ര ബഡ്‌സ് സ്‌കൂളിലേക്കാവശ്യമായ ഫര്‍ണ്ണിച്ചര്‍ വിതരണവും നടത്തി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഹൈസ്‌കൂള്‍ 10 H '90 ബാച്ച് കൂട്ടായ്മയായ ഗാലക്‌സി ഗ്രൂപ്പ് ഇ.ടി. രജിത്ത് അനുസ്മരണവും അതോടനുബന്ധിച്ച് പേരാമ്പ്ര ബഡ്‌സ് സ്‌കൂളിലേക്കാവശ്യമായ ഫര്‍ണ്ണിച്ചര്‍ വിതരണവും നടത്തി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഗാലക്‌സി ഗ്രൂപ്പ് സെക്രട്ടറി ഇ.കെ. ഷിബുരാജ് അധ്യക്ഷത വഹിച്ചു.

അജയ് ഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ പേരാമ്പ്ര എഇഒ കെ.എന്‍. ബിനോയ് കുമാര്‍, പേരാമ്പ്ര ഹൈസ്‌ക്കൂള്‍ പ്രധാനധ്യാപകന്‍ പി. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

രജിത്തിന്റെ സഹോദരന്‍ ഇ.ടി. സജിത്ത് ചടങ്ങില്‍ സംബന്ധിച്ചു. ഫര്‍ണ്ണിച്ചര്‍ വിതരണം ഗാലക്‌സി ഗ്രൂപ്പ് പ്രസിഡന്റ് കെ.ബി. സുനില്‍കുമാര്‍ (ഗ്ലോബല്‍ ), എം.കെ. സുജിത് ബാബു, എം.ആര്‍ രജീഷ്, വി ശ്രീജിത്ത് എന്നിവര്‍ നിര്‍വ്വഹിച്ചു.

15-ാം വാര്‍ഡ് അംഗം എം.കെ. സജു, പേരാമ്പ്ര ബിആര്‍സി ബിപിസി വി.പി. നിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഷിന്‍ജ, കെ സീമ, ലസിത, ശാരദ എന്നിവര്‍ സംസാരിച്ചു. പേരാമ്പ്ര ബഡ്‌സ് സ്‌കൂള്‍ എച്ച്എം. പ്രജുന സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. സുജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144038/et-rajith-organized-the-commemoration-and-distribution-of-school-furniture-at-perambra)