---
title: "#Swarnnaprasnam  | ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തിലെ സ്വര്‍ണ്ണ പ്രശ്‌നത്തിന് നാളെ തുടക്കമാകും "
english_title: "Avala Tharamal Ayyappa temple Swarnnaprasnam will start tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144107/avala-tharamal-ayyappa-temple-gold-issue-will-start-tomorrow"
published_at: "2023-09-05T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f741bb28dd7_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #Swarnnaprasnam  | ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തിലെ സ്വര്‍ണ്ണ പ്രശ്‌നത്തിന് നാളെ തുടക്കമാകും 

> **Lead Summary:** **ചെറുവണ്ണൂര്‍: **ആവള തറമല്‍ അയ്യപ്പക്ഷേത്രത്തിലെ സ്വര്‍ണ്ണ പ്രശ്‌നം നാളെയും മറ്റന്നാളും അടുത്ത ദിവസവുമായി ക്ഷേത്രസന്നിധിയില്‍ നടക്കും.

## Article Content

**ചെറുവണ്ണൂര്‍: **ആവള തറമല്‍ അയ്യപ്പക്ഷേത്രത്തിലെ സ്വര്‍ണ്ണ പ്രശ്‌നം നാളെയും മറ്റന്നാളും അടുത്ത ദിവസവുമായി ക്ഷേത്രസന്നിധിയില്‍ നടക്കും.

സെപ്റ്റംബര്‍ 6,7,8 തിയ്യതികളില്‍ നടക്കുന്ന പരിപാടിയില്‍ പ്രഗല്‍ഭ ജ്യോതിഷ പണ്ഡിതന്‍ അമ്പലക്കോത്ത് വിജയരാഘവ പണിക്കര്‍, ബിജു നമ്പൂതിരി, പുരുഷോത്തമന്‍ പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ക്ഷേത്രം തന്ത്രി കുന്നംകുളങ്ങര ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി പ്രവീണ്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144107/avala-tharamal-ayyappa-temple-gold-issue-will-start-tomorrow)