---
title: "#Alumnireunite | നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു ചേര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ "
english_title: "Alumni reunite after forty years"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144109/alumni-reunite-after-forty-years"
published_at: "2023-09-05T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7472bade54_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #Alumnireunite | നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു ചേര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **‍ കൂട്ടാലിട:** നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷം വിദ്യാലയ മുറ്റത്ത് ഒത്തു ചേര്‍ന്നപ്പോള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി.

## Article Content

**‍ കൂട്ടാലിട:** നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷം വിദ്യാലയ മുറ്റത്ത് ഒത്തു ചേര്‍ന്നപ്പോള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി.

പൂനത്ത് നെല്ലിശ്ശേരി എ യു പി സ്‌കൂളില്‍ നിന്നും 1983 വര്‍ഷം ഏഴാം ക്ലാസില്‍ നിന്ന് പിരിഞ്ഞു പോയ 35 ഓളം വിദ്യാര്‍ത്ഥികള്‍ 40 വര്‍ഷത്തിനു ശേഷം അതേ സ്‌കൂളില്‍ ഒത്തുചേര്‍ന്നു.

ഇത് ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവമാണെന്ന് സംഘാടകര്‍ പറഞ്ഞു. ഒരു ദിവസം പാടിയും ഉല്ലസിച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചും അവര്‍ ആഘോഷിച്ചു.

കാദര്‍ ചെറുവത്ത്, മൂസ്സാന്‍ കുട്ടി പൂനത്ത്, പ്രകാശന്‍ വാളിയില്‍, രവി പാറപ്പുറം, രക്‌ന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144109/alumni-reunite-after-forty-years)