---
title: "#Teacher'sDay | അധ്യാപകദിനം; സമുചിതമായി ആചരിച്ച് സ്‌കൂളുകള്‍ "
english_title: "Teacher's Day; Schools with proper observance"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144117/teachers-day-schools-with-proper-observance"
published_at: "2023-09-05T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f74e8b6c2e1_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #Teacher'sDay | അധ്യാപകദിനം; സമുചിതമായി ആചരിച്ച് സ്‌കൂളുകള്‍ 

> **Lead Summary:** **നൊച്ചാട്: **അധ്യാപകദിനത്തില്‍ ഗുരുവന്ദനം നടത്തി നൊച്ചാട് എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍.

## Article Content

**നൊച്ചാട്: **അധ്യാപകദിനത്തില്‍ ഗുരുവന്ദനം നടത്തി നൊച്ചാട് എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍.

അറിവ് വിരല്‍ തുമ്പിലൂടെ ആര്‍ജിച്ചെടുക്കുന്ന കാലത്ത് അധ്യാപകര്‍ക്ക് പൂക്കളും ആശംസ പത്രവുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

**

അധ്യാപക ദിന സന്ദേശം, കുട്ടി അധ്യാപകര്‍ ക്ലാസ്സിലേക്ക്, അധ്യാപകരുടെ സര്‍ഗ സംഗമം എന്നി പരിപാടികളാണ് നടന്നത്.

വിദ്യാരംഗം കലാ സാഹിത്യ വേദി, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ഡെപ്പൂട്ടി ഹെഡ് മാസ്റ്റര്‍ പി.പി. ബാബു അധ്യാപക ദിന സന്ദേശം നല്‍കി. സ്റ്റാഫ് സെക്രട്ടറി എ.പി. അസീസ്, ടി.കെ. റാബിയ, സി. നസീറ, കെ. ബിന്‍സിന്‍ മുഹമ്മദ്, കെ. റിയാസ്, ഇ.കെ. യൂസഫ് എന്നിവര്‍ സംസാരിച്ചു.

പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി ഫാത്തിമ എ യുപി സ്‌കൂളില്‍ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

**

വാര്‍ഡ് മെമ്പര്‍ രാജേഷ് തറവട്ടത്ത് അധ്യക്ഷനായി. ഫാദര്‍. അഭിനവ് ജെയിംസ്, പിടിഎ പ്രസിഡണ്ട് തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ അധ്യാപകര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ച് ആദരിച്ചു.

പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൂളിലെ മുഴുവന്‍ അധ്യാപകരെയും പൂര്‍വ്വ അധ്യാപകരെയും ആദരിച്ചു.

അധ്യാപക ദിനാഘോഷം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി.സന്തോഷ് അധ്യക്ഷനായി.

പൂര്‍വ്വ അധ്യാപകരായ പി വാസു , വി.കെ. ബാലന്‍, കെ.കെ ഗംഗാധരന്‍, ഇ.കെ അയ്യൂബ്, കെ.സി വിപിന്‍, സ്റ്റാഫ് സെക്രട്ടറി പി.ഡി ജയന്‍ എന്നിവര്‍ സംസാരിച്ചു.

പ്രധാന അധ്യാപകന്‍ യൂസഫ് കെ സ്വാഗതവും ജാസ്മിന്‍ യൂസഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144117/teachers-day-schools-with-proper-observance)