---
title: "#Biggoldhunt | കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി "
english_title: "Big gold hunt in Karipur; Gold caught trying to smuggle it through the airport"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144150/big-gold-hunt-in-karipur-gold-caught-trying-to-smuggle-it-through-the-airport"
published_at: "2023-09-06T00:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f77e4e189af_1_goldd.jpg"
keywords: []
---

# #Biggoldhunt | കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി 

> **Lead Summary:** **കോഴിക്കോട്: **കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട, വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന 4 കിലോഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

## Article Content

**കോഴിക്കോട്: **കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട, വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന 4 കിലോഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ മൂന്ന് സീറ്റുകള്‍ക്ക് അടിയിലായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം വീതം തൂക്കം വരുന്ന 3 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളും, അബുദാബിയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് മടവൂര്‍ സ്വദേശി പാമ്പുങ്ങല്‍ മുഹമ്മദ് ഫാറൂഖ് ശരീരത്തിനുള്ളില്‍ 3 ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള ഉറകളിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 811 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മിശ്രിതവും, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 164 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മാലയുമാണ് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണ്ണം പിടികൂടിയത്. മുഹമ്മദ് ഫാറൂഖിന് 70,000 രൂപയും വിമാനടിക്കറ്റുമാണ് കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്തിരുന്നത്. ഈ രണ്ടു കേസുകളുമായി ബന്ധപ്പെട്ട് എയര്‍ കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144150/big-gold-hunt-in-karipur-gold-caught-trying-to-smuggle-it-through-the-airport)