---
title: "#NetajiShresthacharya | നേതാജി ശ്രേഷ്ഠാചാര്യ പുരസ്‌കാരം വിതരണം നടത്തി "
english_title: "Netaji Shresthacharya distributed the award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144168/netaji-shresthacharya-distributed-the-award"
published_at: "2023-09-06T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7dff5d4b4f_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #NetajiShresthacharya | നേതാജി ശ്രേഷ്ഠാചാര്യ പുരസ്‌കാരം വിതരണം നടത്തി 

> **Lead Summary:** **പേരാമ്പ്ര: **ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര നേതാജി അക്കാദമിയിലെ പഴയ കാല അധ്യാപകരായ സി.പത്മനാഭന്‍ വാല്യക്കോട്, കുഞ്ഞിമൊയ്തീന്‍ ഇരിങ്ങത്ത് എന്നിവരെ നേതാജി ശ്രേഷ്ഠാചാര്യ പുരസ്‌കാരം നല്‍കി ആദരിച്ചു.

## Article Content

**പേരാമ്പ്ര: **ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര നേതാജി അക്കാദമിയിലെ പഴയ കാല അധ്യാപകരായ സി.പത്മനാഭന്‍ വാല്യക്കോട്, കുഞ്ഞിമൊയ്തീന്‍ ഇരിങ്ങത്ത് എന്നിവരെ നേതാജി ശ്രേഷ്ഠാചാര്യ പുരസ്‌കാരം നല്‍കി ആദരിച്ചു.

നേതാജി മാനേജിംഗ് ഡയരക്ടര്‍ പി.സി ബാബു അധ്യക്ഷനായി. റിട്ടയേഡ് സൈനികന്‍ ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു.

മഹിമ രാഘവന്‍ നായര്‍, വിജയന്‍ ആവള, എന്‍.കെ കുഞ്ഞിമുഹമ്മദ്, എ.രാമചന്ദ്രക്കുറുപ്പ്, ദേവരാജ് കന്നാട്ടി എന്നിവര്‍ സംസാരിച്ചു.

പി.കെ വിഷ്ണു സ്വാഗതവും നേതാജി ദേശ സേവ അവാര്‍ഡ് ജേതാവ് ബി ദേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144168/netaji-shresthacharya-distributed-the-award)