---
title: "#MahaVishnu| കോടേരിച്ചാല്‍ കൂടത്തിങ്കല്‍ മഹാവിഷ്ണു ക്ഷേത്ര ശ്രീകോവില്‍ കട്ടിളവെപ്പ് കര്‍മ്മം നടത്തി "
english_title: "#perambra  #Kooterichal #Koodathinkal #MahaVishnu #temple #sreekovil #kattilaveppu was performed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144277/perambra-kooterichal-koodathinkal-maha-vishnu-temple-sreekovil-kattilaveppu-was-performed"
published_at: "2023-09-06T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f84ca52fbe6_MAMBATTIL.jpg"
keywords: []
---

# #MahaVishnu| കോടേരിച്ചാല്‍ കൂടത്തിങ്കല്‍ മഹാവിഷ്ണു ക്ഷേത്ര ശ്രീകോവില്‍ കട്ടിളവെപ്പ് കര്‍മ്മം നടത്തി 

> **Lead Summary:** **പേരാമ്പ്ര :** പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്ന കോടേരിച്ചാല്‍ കൂടത്തിങ്കല്‍ മഹാവിഷ്ണു ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിളവെപ്പ് കര്‍മ്മം നടത്തി.

## Article Content

**പേരാമ്പ്ര :** പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കുന്ന കോടേരിച്ചാല്‍ കൂടത്തിങ്കല്‍ മഹാവിഷ്ണു ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിളവെപ്പ് കര്‍മ്മം നടത്തി.

കോടേരിച്ചാല്‍ മമ്പാട്ടില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. വൈവിദ്യമാര്‍ന്ന കൊത്തുപണികളാലും നിര്‍മ്മാണ രീതിയിലും നാടിന്റെ ഐശ്വര്യമായി നികൊണ്ട ക്ഷേത്രം കാലാന്തരങ്ങളില്‍ തകരുകയായിരുന്നു.

ക്ഷേത്രത്തെ പഴയ പ്രൗഡിയോടെ പുനര്‍നിര്‍മ്മിക്കുന്നതിന് ഭക്തജനങ്ങള്‍ ചേര്‍ന്ന് ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

വട്ട ശ്രീകോവിലുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്. വട്ട ശ്രീകോവിലിന്റെ തറയും ഗര്‍ഭഗൃഹത്തിന്റെ അടിത്തറയും പൂര്‍ത്തീകരിച്ച് കഴിഞ്ഞു.

ക്ഷേത്രം തന്ത്രി ഇടമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കര്‍മ്മികത്വത്തില്‍ സംബോധ് ഫൗണ്ടേഷന്‍ മുഖ്യാചാര്യന്‍ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി കട്ടിളവെപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു.

ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി കുന്നമംഗലം ഇല്ലത്ത് മധു നമ്പൂതിരി, ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍ വിനോദന്‍ മമ്പാട്ടില്‍, ജനറല്‍ സെക്രട്ടറി കെ.കെ ശശീന്ദ്രന്‍, ട്രഷറര്‍ കെ.പി. വിപിന്‍, ഭാരവാഹികളായ വി.കെ. ശശി, സി.പി. രതീഷ്, സി. രാജീവന്‍, ലാല്‍ജി കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ വിനോദന്‍ മമ്പാട്ടില്‍ അധ്യക്ഷത വഹിച്ചു. രാധാദേവി ദേവരാജ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144277/perambra-kooterichal-koodathinkal-maha-vishnu-temple-sreekovil-kattilaveppu-was-performed)