---
title: "ഏകദിന വാട്ടര്‍കളര്‍ ഡെമോണ്‍സ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "aquawqter  one-day watercolor demonstration camp was organized the camp perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144290/aquawqter-one-day-watercolor-demonstration-camp-was-organized-the-camp-perambra"
published_at: "2023-09-06T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8580b52d3a_AQUA_BRUSH.jpg"
keywords: []
---

# ഏകദിന വാട്ടര്‍കളര്‍ ഡെമോണ്‍സ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  **പേരാമ്പ്ര : **ജലഛായത്തിന്റെ മാസ്മരികത സ്വായത്തമാക്കാന്‍ കലാകാരന്മാര്‍ക്ക് അവസരമൊരുക്കി ഏകദിന വാട്ടര്‍കളര്‍ ഡെമോണ്‍സ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

 **പേരാമ്പ്ര : **ജലഛായത്തിന്റെ മാസ്മരികത സ്വായത്തമാക്കാന്‍ കലാകാരന്മാര്‍ക്ക് അവസരമൊരുക്കി ഏകദിന വാട്ടര്‍കളര്‍ ഡെമോണ്‍സ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിന്റെ ആഭിമുഖ്യത്തിലാണ് അക്വബ്രഷ് എന്ന പേരില്‍ ഡെമോണ്‍സ്ട്രേഷന്‍ ക്യാമ്പ് നടത്തിയത്.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സചിത്രന്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ദി ക്യാമ്പ് പ്രസിഡന്റ് കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ചു.

ഡോ. സോമന്‍ പുളിയുള്ളതില്‍, രമേശ് കോവുമ്മല്‍, വി.എ. ജസി എന്നിവര്‍ സംസാരിച്ചു. അക്വബ്രഷ് ഡയറക്ടര്‍ നിതേഷ് തെക്കേലത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ദി ക്യാമ്പ് സെക്രട്ടറി രഞ്ജിത്ത് പട്ടാണിപ്പാറ നന്ദിയും പറഞ്ഞു.

പ്രശസ്ത ചിത്രകാരന്‍ പ്രജീഷ് പേരാമ്പ്രയാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. വാട്ടര്‍ കളറിന്റെ പാമ്പരാഗത രീതീകളും നൂതന രീതികളും ചിത്രകാരന്മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. 20 ല്‍ പരം കലാകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144290/aquawqter-one-day-watercolor-demonstration-camp-was-organized-the-camp-perambra)