---
title: "കൊയിലാണ്ടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി 200 ലിറ്റര്‍ വാഷ് പിടികൂടി"
english_title: "Koilandi Excise Range Party seized 200 liters of wash"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144304/koilandi-excise-range-party-seized-200-liters-of-wash"
published_at: "2023-09-06T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കൊയിലാണ്ടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി 200 ലിറ്റര്‍ വാഷ് പിടികൂടി

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു.

കീഴരിയൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ മീറോട് മലയില്‍നിന്നും, കളരിമലയില്‍ നിന്നുമായി ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിവച്ച 200 ലിറ്റര്‍ വാഷാണ് കണ്ടെടുത്തത്.

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു, സജീവന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അമ്മദ്, രതീഷ്, ഡ്രൈവര്‍ മുബശീര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144304/koilandi-excise-range-party-seized-200-liters-of-wash)