---
title: "#kairalivtc | ദേശീയ അധ്യാപകദിനം സമുചിതമായി ആഘോഷിച്ച് കൈരളി വി ടി സി "
english_title: "Kairali VTC celebrated National Teacher's Day properly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144328/kairali-vtc-celebrated-national-teachers-day-properly"
published_at: "2023-09-06T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f87ae3d4dff_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #kairalivtc | ദേശീയ അധ്യാപകദിനം സമുചിതമായി ആഘോഷിച്ച് കൈരളി വി ടി സി 

> **Lead Summary:** ** പേരാമ്പ്ര: **കൈരളി വി ടി സി പ്രീ പ്രൈമറി മോണ്ടിസോറി അധ്യാപക വിദ്യാര്‍ത്ഥികള്‍ ദേശീയ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.

## Article Content

** പേരാമ്പ്ര: **കൈരളി വി ടി സി പ്രീ പ്രൈമറി മോണ്ടിസോറി അധ്യാപക വിദ്യാര്‍ത്ഥികള്‍ ദേശീയ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.

മുഴുവന്‍ അധ്യാപകരെയും സ്‌നേഹോപഹാരം നല്‍കി ആധരിച്ച ചടങ്ങ് പ്രിന്‍സിപ്പല്‍ കെ.ബി രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

അമ്യത അദ്ധ്യക്ഷയായി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ബാല ചന്ദ്രന്‍ പാറച്ചോട്ടിലിന്റെ ഗൃഹസന്ദര്‍ശനം നടത്തി അദ്ദേഹത്തോടൊപ്പം അനുഭവങ്ങള്‍ പങ്കിട്ടത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.

സൂര്യ ദിപിന്‍ സ്വാഗതവും അജിന നടുവണ്ണൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144328/kairali-vtc-celebrated-national-teachers-day-properly)