---
title: "#youthmeet | വര്‍ഗീയതയും വിദ്വേഷവും ക്രിയാത്മകമായി ചെറുത്ത് തോല്‍പ്പിക്കുക; സി.കെ സുബൈര്‍ "
english_title: "actively combat and defeat racism and xenophobia; CK Zubair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144559/actively-combat-and-defeat-racism-and-xenophobia-ck-zubair"
published_at: "2023-09-07T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9ab7b85ec1_1_youth.jpg"
keywords: []
---

# #youthmeet | വര്‍ഗീയതയും വിദ്വേഷവും ക്രിയാത്മകമായി ചെറുത്ത് തോല്‍പ്പിക്കുക; സി.കെ സുബൈര്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ സുബൈര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി യൂത്ത് മീറ്റ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ സുബൈര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

വര്‍ഗീയതയെയും, വിദ്വേഷത്തെയും ക്രിയാത്മകമായി ചെറുത്തുതോല്‍പ്പിക്കണമെന്നും എന്നും സ്നേഹവും സഹവര്‍ത്തിത്വവും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകലാണ് ഫാസിസത്തെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല വഴിയെന്നും അദേഹം പറഞ്ഞു.

മുസ്ലിം ലീഗ് സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പാദ സ്വീകരിച്ചതുകൊണ്ടാണ് കേരളത്തില്‍ മുസ്ലിം പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇത്രയേറെ ഉന്നമനത്തിലേക്ക് എത്താന്‍ കഴിഞ്ഞതെന്നും ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടുകള്‍ കാരണമാണ് അവരെ ഇന്നു കാണുന്നതിലേക്ക് എത്താന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം സുഹൈല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഫാസില്‍ നടേരി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി.

മുസ്‌ലിം ലീഗ് നേതാക്കളായ ഇ.കെ അഹമ്മദ് മൗലവി, വി.വി.എം ബഷീര്‍, കെ.എം മുഹമ്മദ്, അമ്മദ് പൊയിലിങ്ങല്‍, കെ.എം സലാം, കെ.എം സക്കറിയ, എന്‍.കെ അഷ്റഫ്, ബഷീര്‍ വടക്കയില്‍, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ അര്‍ഷാദ് ഊരള്ളൂര്‍, സാദിക്ക് കാരയാട് എന്നിവര്‍ സംസാരിച്ചു.

യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റാസില്‍ തറമ്മല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി പി.സി ശുഹൈബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144559/actively-combat-and-defeat-racism-and-xenophobia-ck-zubair)