---
title: "ചെറുവണ്ണൂരില്‍ ശക്തമായ മഴയില്‍ വീടിനു മുകളില്‍ മതില്‍ ഇടിഞ്ഞു വീണു "
english_title: " the wall above the house collapsed due to heavy rain at  Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144605/in-cheruvannur-the-wall-above-the-house-collapsed-due-to-heavy-rain"
published_at: "2023-09-07T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9e6dae1e2b_1_mannu.jpg"
keywords: []
---

# ചെറുവണ്ണൂരില്‍ ശക്തമായ മഴയില്‍ വീടിനു മുകളില്‍ മതില്‍ ഇടിഞ്ഞു വീണു 

> **Lead Summary:** **ചെറുവണ്ണൂര്‍: **ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ വീടിനു മുകളില്‍ മതില്‍ ഇടിഞ്ഞ് വീണു.

## Article Content

**ചെറുവണ്ണൂര്‍: **ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ വീടിനു മുകളില്‍ മതില്‍ ഇടിഞ്ഞ് വീണു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പന്തപ്പിലാക്കൂല്‍ സൈനുദ്ധീന്റെ വീടിനു മുകളിലാണ് മതില്‍ ഇടിഞ്ഞ് വീണത്. വീടിന്റെ അടുക്കള പൂര്‍ണമായും നശിച്ചു.

രാത്രി ആയതിനാല്‍ അടുക്കളയില്‍ ആള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

സിപിഐഎം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ സേന കണ്‍വീനര്‍ കെ.എം ദിജേഷ്, അംഗങ്ങളായ ഉദേഷ്, അഭിരാജ്, അജേഷ്, ഷിജു മച്ചലത്ത്, എ.കെ രാജീവന്‍ എന്നിവരും നാട്ടുകാരും ചേര്‍ന്ന് വീടിന് മുകളില്‍ ഇടിഞ്ഞ് വീണ കല്ലുകളും മണ്ണും നീക്കം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144605/in-cheruvannur-the-wall-above-the-house-collapsed-due-to-heavy-rain)