---
title: "#KPSTA |പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം; കെപിഎസ്ടിഎ "
english_title: "Action should be taken against Perambra Upajilla Education Officer; KPSTA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144798/action-should-be-taken-against-perambra-upajilla-education-officer-kpsta"
published_at: "2023-09-08T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb176a71682_1_ancham.jpg"
keywords: []
---

# #KPSTA |പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം; കെപിഎസ്ടിഎ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന്‌ കെപിഎസ്ടിഎ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന്‌ കെപിഎസ്ടിഎ ആവശ്യപ്പെട്ടു.

 പേരാമ്പ്ര ഉപജില്ലയിലെ ഒരു എയിഡഡ് സ്‌കൂള്‍ പ്രധാന അധ്യാപികയേയും സഹ അധ്യാപികയേയും സ്‌കൂള്‍ സന്ദര്‍ശന സമയത്ത് മാനസികമായി പീഡിപ്പിച്ച പേരാമ്പ്ര ഉപജില്ലാ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ്‌ കെപിഎസ്ടിഎ പേരാമ്പ്ര ഉപജില്ലാ കമ്മിറ്റി പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്‌.

ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് പാദവാര്‍ഷിക പരീക്ഷ സമയത്തും അതിന് മുന്‍പും സ്‌കൂളില്‍ എത്തി കുട്ടികളുടെ മുമ്പില്‍ വെച്ച് അധ്യാപികമാരോട് അപമാനിക്കുന്ന രീതിയില്‍ കയര്‍ത്തു സംസാരിച്ച ഇദ്ദേഹത്തിന്റെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.

യോഗം കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്  ഷാജു പി കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ടി.കെ പ്രവീണ്‍, ടി.ടി. ബിനു, പി. രാമചന്ദ്രന്‍, ഇ.കെ. സുരേഷ്, ചിത്രാ രാജന്‍, ബഷീര്‍ പി.എം, കെ. സജീഷ്, കെ. ജയപ്രകാശ് ബാബു, പി.എം. ശ്രീജേഷ്, ഫെലിക്‌സ് വി. തോമസ്, രാജേഷ് എന്‍, സതീശന്‍ എന്‍. അര്‍ജുന്‍ സാരംഗി, വി.കെ. അനീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144798/action-should-be-taken-against-perambra-upajilla-education-officer-kpsta)