---
title: "എസ്‌വൈഎസ് മദ്ഹു റസൂല്‍ പ്രഭാഷണവും എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിക്കുന്നു "
english_title: "SYS organizes Madhu Rasool Lecture and Presentation of Excellence Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144865/sys-organizes-madhu-rasool-lecture-and-presentation-of-excellence-award"
published_at: "2023-09-08T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb63ee0f9ae_1_aew.jpg"
keywords: []
---

# എസ്‌വൈഎസ് മദ്ഹു റസൂല്‍ പ്രഭാഷണവും എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര: **എസ്‌വൈഎസ് മദ്ഹു റസൂല്‍ പ്രഭാഷണവും എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **എസ്‌വൈഎസ് മദ്ഹു റസൂല്‍ പ്രഭാഷണവും എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിക്കുന്നു.

തിരു നബി (സ്വ) സ്‌നേഹം, സമത്വം, സഹിഷ്ണുത മീലാദ് കാമ്പയിന്റെ ഭാഗമായി എസ്‌വൈഎസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹു റസൂല്‍ പ്രഭാഷണവും അഹ്ലു സുന്നത്തി വല്‍ ജമാഅയുടെ നേതൃ നിരയിലെ നിറസാന്നിദ്ധ്യവും സയ്യിദുമായിരുന്ന മര്‍ഹും സിഎസ്‌കെ തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിക്കുന്നുവെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സെപ്റ്റംബര്‍ 10, 11 തിയ്യതികളില്‍ രാത്രി 7 മണിക്ക് (ശംസുല്‍ ഉലമാ നഗര്‍) പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഹാളില്‍ വെച്ച് നടത്തുന്നു. മത പ്രബോധന രംഗത്തും അധ്യാപക രംഗത്തും സജീവ നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍നങ്ങള്‍ക്ക് കോഴിക്കോട് ജില്ലയില്‍ സജീവമായി നേതൃത്വം നല്‍കുന്ന സിഎച്ച് മഹ്മൂദ് സഅദി ഉസ്താദ് അവാര്‍ഡ് ഏറ്റുവാങ്ങും.

സെപ്റ്റംബര്‍ 10 ന് ഞായര്‍ 7 മണിക്ക് എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സിദ്ദീഖ് മാഹിരി സ്വാഗതവും സയ്യിദ് അലി തങ്ങള്‍ അധ്യക്ഷതയും വഹിക്കും.

സി.എച്ച് മഹ് മൂദ് സഅദി മറുപടി പ്രസംഗവും നൗഷാദ് ബാഖവി ചിറയിന്‍കീഴ് മദ്ഹുറസൂല്‍ പ്രഭാഷണവും നടത്തും. സലാം അരിക്കുളം നന്ദിയും പറയും.

സെപ്റ്റംബര്‍ 11 ന് തിങ്കളാഴ്ച്ച യാസിര്‍ റഹ് മാനി സ്വാഗതം പറയുന്ന ചടങ്ങില്‍ ഇ.കെ അഹ് മദ് മൗലവി അധ്യക്ഷതയും വഹിക്കും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മദ്ഹുറസൂല്‍ പ്രഭാഷണവും മുനീര്‍ പൈതോത്ത് നന്ദിയും പറയും. മത-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഭാരവാഹികളായി സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അലി തങ്ങള്‍ പാലേരി, ജനറല്‍ കണ്‍വീനര്‍ സിദ്ധീഖ് മാഹിരി, ട്രഷറര്‍ സലാം അരിക്കുളം, പബ്ലിസിറ്റി കണ്‍വീനര്‍ സഫീര്‍ അശ്അരി എന്നിവരെ തെരഞ്ഞെടുത്തു.

എസ്.വൈ.എസ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്  സയ്യിദ് അലി തങ്ങള്‍, ജന.സെക്ര സിദ്ധീഖ് മാഹിരി, ട്രഷറര്‍ എസ്.എം സലാം, അബ്ദുള്‍ സലാം, യാസര്‍ റഹ്മാനി, സഫീര്‍ അശ്അരി, ബഷീര്‍ കറുത്തടത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144865/sys-organizes-madhu-rasool-lecture-and-presentation-of-excellence-award)