---
title: "#perambra@puthuppalluvijayam | പുതുപ്പള്ളി വിജയം; പേരാമ്പ്രയില്‍ സംഗീതത്തിനൊത്ത് ആനന്ദ നൃത്തമാടി യുഡിഎഫ് പ്രവര്‍ത്തകര്‍ "
english_title: "Pudupalli victory; UDF workers danced with joy to Perampra music"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144869/pudupalli-victory-udf-workers-danced-with-joy-to-perampra-music"
published_at: "2023-09-09T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbc71810807_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #perambra@puthuppalluvijayam | പുതുപ്പള്ളി വിജയം; പേരാമ്പ്രയില്‍ സംഗീതത്തിനൊത്ത് ആനന്ദ നൃത്തമാടി യുഡിഎഫ് പ്രവര്‍ത്തകര്‍ 

> **Lead Summary:** **പേരാമ്പ്ര: **പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനം നടത്തി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ച ഒഴിവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ ചരിത്ര ഭൂരിപക്ഷത്തോടെ വിജയിച്ചത് യുഡിഎഫ് ക്യാമ്പുകളില്‍ ഉണര്‍വ്വ് സൃഷ്ടിച്ചു.

പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടത്തിയും മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും വിവിധ ഇടങ്ങളില്‍ സന്തോഷം പങ്ക് വെച്ചു. പേരാമ്പ്രയില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ പട്ടണത്തില്‍ പ്രകടനം നടത്തി.

എല്‍ ഐസി പരിസരത്ത് നിന്നാരംഭിച്ച ആഹ്ലാദ പ്രകടനം ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രവര്‍ത്തകര്‍ പട്ടണത്തില്‍ സംഗീതത്തിനൊത്ത് ആനന്ദ നൃത്തമാടി.

പ്രകടനത്തിന് കെ പി സി സി അംഗം സത്യന്‍ കടിയങ്ങാട്, കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം വി.സി. ചാണ്ടി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്, രാജന്‍ മരുതേരി , മുനീര്‍ എരവത്ത്, ആര്‍.കെ.മുനീര്‍, കെ.കെ.വിനോദന്‍ കെ. മധുകൃഷ്ണന്‍, ടി.കെ. ഇബ്രാഹിം, പി.കെ. രാഗേഷ്, കെ.എ. ജോസ് കുട്ടി, വി.ടി. സൂരജ്, എസ്.സുനന്ദ്, പുതുക്കുടി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144869/pudupalli-victory-udf-workers-danced-with-joy-to-perampra-music)