---
title: "#Application | ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു "
english_title: "Applications are invited for Journalism Course at kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/144997/applications-are-invited-for-journalism-course-at-kozhikkode"
published_at: "2023-09-09T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc35ac1b97c_1_jernalisam.jpg"
keywords: []
---

# #Application | ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കോഴിക്കോട്: **കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്: **കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രിന്റ്  മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ആന്‍ഡ് ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം ലഭിക്കുക.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്.

അപേക്ഷിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 15. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും 954495 8182 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/144997/applications-are-invited-for-journalism-course-at-kozhikkode)