---
title: "ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു "
english_title: "Recruitment is done on daily wage basis"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145007/recruitment-is-done-on-daily-wage-basis"
published_at: "2023-09-09T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc3b8619c72_1_job2.jpg"
keywords: []
---

# ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു 

> **Lead Summary:** **കോഴിക്കോട്: **സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ആശാഭവനിലേക്ക് ജെപിഎച്ച്എന്‍, മള്‍ട്ടി ടാസ്‌ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ (രണ്ടും സ്ത്രീകള്‍) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

## Article Content

**കോഴിക്കോട്: **സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഗവ. ആശാഭവനിലേക്ക് ജെപിഎച്ച്എന്‍, മള്‍ട്ടി ടാസ്‌ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ (രണ്ടും സ്ത്രീകള്‍) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ദിവസവേതന/കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ജെപിഎച്ച്എന്‍, ഡിപ്ലോമയും പ്രവര്‍ത്തി പരിചയവും. മള്‍ട്ടി ടാസ്‌ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ എട്ടാംതരം വിദ്യാഭ്യാസ യോഗ്യതയും, ഭിന്നശേഷി പരിചരണത്തില്‍ മുന്‍പരിചയവും വേണം.

ഭക്ഷണം പാചകം ചെയ്യുന്നതില്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.

താല്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 18 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2358876 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145007/recruitment-is-done-on-daily-wage-basis)