---
title: "#UDF | ലോകസഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പ് യുഡിഎഫ് കമ്മിറ്റി ആരംഭിച്ചു "
english_title: "The UDF committee has started preparations for the Lok Sabha elections at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145223/the-udf-committee-has-started-preparations-for-the-lok-sabha-elections-at-perambra"
published_at: "2023-09-10T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd883aa9095_1_awq.jpg"
keywords: []
---

# #UDF | ലോകസഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പ് യുഡിഎഫ് കമ്മിറ്റി ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ലോകസഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പ് പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **ലോകസഭാ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പ് പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ആരംഭിച്ചു.

വോട്ടുകള്‍ കൂട്ടി ചേര്‍ക്കുന്ന ജോലികള്‍ പഞ്ചായത്ത് തലത്തിലും, ബൂത്ത് തലത്തിലും ഈ മാസം 20 - ന് മുമ്പ് പൂര്‍ത്തീകരിക്കുവാനും, വടകരയില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് കെ. മുരളീധരന്‍ തന്നെ മല്‍സരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നേതൃയോഗം യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. ടി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

സത്യന്‍ കടിയങ്ങാട്, കെ.എ. ജോസുകുട്ടി, വി.സി ചാണ്ടി, ഇ.വി രാമചന്ദ്രന്‍, കെ. മധുകൃഷ്ണന്‍, രാജീവ് തോമസ്, ആര്‍.കെ മുനീര്‍, പി.കെ രാഗേഷ്, ടി.പി ചന്ദന്‍, എസ്.കെ അസ്സയിനാര്‍, കെ.പി രാധാകൃഷ്ണന്‍, ടി.കെ ലത്തീഫ്, പി.എം പ്രകാശന്‍, പുതുക്കുടി അബ്ദുറഹ്മാന്‍, രാജന്‍ കെ. പുതിയേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145223/the-udf-committee-has-started-preparations-for-the-lok-sabha-elections-at-perambra)