---
title: "#cpim | സിപിഐഎം പ്രതിഷേധ ധര്‍ണ്ണ ഇന്ന് പേരാമ്പ്രയില്‍"
english_title: "CPIM protest dharna on 11th September at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/145380/cpim-protest-dharna-on-11th-september-at-perambra"
published_at: "2023-09-11T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64feab675509c_1_cpim.jpg"
keywords: []
---

# #cpim | സിപിഐഎം പ്രതിഷേധ ധര്‍ണ്ണ ഇന്ന് പേരാമ്പ്രയില്‍

> **Lead Summary:**  **പേരാമ്പ്ര:** തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും കേരളത്തിനോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു.

## Article Content

 **പേരാമ്പ്ര:** തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും കേരളത്തിനോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായിട്ടാണ് പേരാമ്പ്രയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നത്.

പേരാമ്പ്ര ചെമ്പ്രറോഡിനു സമീപത്തെ മൈതാനിയില്‍ വൈകീട്ട് നാലു മണി മുതല്‍ ഏഴു മണിവരെയാണ് ജനകീയ പ്രതിരോധം.

സിപിഐഎം പ്രതിഷേധ ധര്‍ണ്ണ സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശന്‍ സംസാരിക്കും.

പ്രതിരോധത്തിന്റെ ഭാഗമായി പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ 174 ബൂത്തുകളിലെ പ്രവര്‍ത്തകര്‍ പേരാമ്പ്ര പട്ടണിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് പ്രകടനമായി മൈതാനിയിലെത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/145380/cpim-protest-dharna-on-11th-september-at-perambra)